ന്യൂഡൽഹി: കുവൈത്തിൽ പ്രവർത്തിക്കുന്ന 200ൽപരം ഇന്ത്യൻ സംഘടനകളുടെ അംഗീകാരം ഇല്ലാതാക്കിയ ഇന്ത്യൻ എംബസിയുടെ നടപട ിക്കെതിരെ കേന്ദ്ര സർക്കാറിന് നോട്ടീസ്. പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹരജിയിൽ വിശദീകരണം തേടി ഡൽഹി ഹൈക്കോടതിയാണ് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത്.
കഴിഞ്ഞ വർഷം വരെ ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടെ സാമൂഹിക, സാംസ്കാരിക, പ്രാദേശിക രംഗങ്ങളിൽ 275 ഇന്ത്യൻ സംഘടനകളാണ് കുവൈത്തിൽ പ്രവർത്തിച്ചിരുന്നത്. ഇവർക്കെല്ലാം മൂന്ന് വർഷത്തേക്ക് ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടെ കുവൈറ്റിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നിലനിൽക്കവെയാണ് പുതുതായി ചുമതല ഏറ്റെടുത്ത ഇന്ത്യൻ അബാസഡർ സംഘടനകളുടെ അംഗീകാരം ഇല്ലാതാക്കിയത്. തുടർന്ന് ഇന്ത്യൻ പ്രവാസി സംഘടനകൾ രാഷ്ട്രപതിക്കും വിദേശകാര്യ മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് അംബാസഡറുടെ നടപടിയിൽ ഓവർസീസ് നാഷണലിസ്റ്റ് കൾച്ചറൽ പീപ്പിൾ പ്രസിഡന്‍റ് ബാബു ഫ്രാൻസിസ്, ഡൽഹി ഹൈക്കോടതിയെ പ്രവാസി ലീഗൽ സെൽ മുഖേന സമീപിച്ചത്. നാലാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ജസ്റ്റിസ് നവീൻചൗള ഉത്തരവിട്ടു. ഡിസംബർ 5 ന് ഹരജി ഹൈകോടതി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.