ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള പരാതി തെളിയിച്ചില്ലെങ്കിൽ സമ്മതിദായകന് ശിക്ഷ നൽകുന്ന വകുപ്പി നെതിരെ സുപ്രീംകോടതിയിൽ ഹരജി. ഇതുമായി ബന്ധപ്പെട്ട ഹരജിയിൽ കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസയച് ചു. സുനിൽ അഹയ്യ എന്നയാൾ സമർപ്പിച്ച ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസയച്ചത്.
ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയും അത് മറ്റൊരാൾക്ക് പോവുകയും ചെയ്തുവെന്ന പരാതി ഉന്നയിച്ചയാൾ അത് തെളിയിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് ചട്ടത്തിലെ 49ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. ക്രിമിനൽ നിയമം 177ാം വകുപ്പ് പ്രകാരം ഇതിൽ പൊലീസിന് കേസെടുക്കാം. ആറ് മാസം തടവോ 1,000 രൂപ പിഴയോയാണ് കുറ്റത്തിന് നിയമപ്രകാരം ശിക്ഷയായി ലഭിക്കുക.
വോട്ടെടുപ്പിൽ പിശകുകളുണ്ടായാൽ അത് ചൂണ്ടിക്കാണിക്കുന്നതിൽ നിന്ന് നിയമം വോട്ടറെ പിന്തിരിപ്പിക്കുമെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്. മൂന്നാംഘട്ട വോട്ടെടുപ്പിൽ, താൻ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ വിവരങ്ങളല്ല വിവിപാറ്റിൽ തെളിഞ്ഞതെന്ന പരാതി ഉന്നയിച്ച തിരുവനന്തപുരം സ്വദേശിയായ എബിനെതിരെ അത് തെളിയിക്കാൻ സാധിക്കാത്തതിൻെറ പേരിൽ കേസെടുത്തിരുന്നു.
രാജ്യത്തിൻെറ പല ഭാഗങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻെറ പശ്ചാത്തലത്തിൽ കൂടിയാണ് ഹരജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.