അഹമ്മദാബാദ്: കോണ്‍ഗ്രസിെൻറ സാമ്രാജിത്വം അവസാനിച്ചുവെന്നും നുണപ്രചരണങ്ങൾ നടത്തുകയാണ് നേതാക്കളുടെ ഇപ്പോഴത്തെ ജോലിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ നിലവാരം തകർന്ന കോൺഗ്രസ് വിദ്വേഷത്തിെൻറ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മോദി പറഞ്ഞു. ഗൗരവ് യാത്രയുടെ സമാപന സമ്മേളനമായ ഗുജറാത്ത് ഗൗരവ് മഹാസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു മോദി. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ചടങ്ങിനെത്തിയിരുന്നു.
കോൺഗ്രസിെൻറ സാമ്രാജിത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഗാന്ധി ഭരണം അവസാനിച്ചു. വികസനമാണ് വിജയം നേടിയത്. കോണ്‍ഗ്രസ് ഒരിക്കലും വികസനത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല. കോണ്‍ഗ്രസിനും മറ്റു പാർട്ടികൾക്കോ ഗുജറാത്തിനെ തകര്‍ക്കാനുള്ള അവസരം നല്‍കില്ല. കോണ്‍ഗ്രസിെൻറ രാഷ്ട്രീയ നിലവാരം ഇല്ലാതായിരിക്കുകയാണ്. നിരവധി മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സംഭാവന ചെയ്ത പാര്‍ട്ടി ഇപ്പോള്‍ രാജ്യമെങ്ങും നുണ പ്രചാരണം നടത്തുകയാണ്. വിദ്വേഷത്തിെൻറ അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഗുജറാത്തിെൻറ വികസനത്തോട് മുഖംതിരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് അവര്‍ എന്താണ് ചെയ്തതെന്ന് ചരിത്രത്തിന് നന്നായറിയാം. പട്ടേലിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസുകാര്‍ നോക്കിയതെന്നും നരേന്ദ്രമോദി ആരോപിച്ചു. ജി.എസ്.ടി, നോട്ട് നിരോധനം അട്ടക്കമുള്ളവയെ കുറിച്ച് കോണഗ്രസ് നടത്തിയ കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ജി.എസ്.ടി നടപ്പാക്കിയതിൽ കോൺഗ്രസിനും തുല്യ പങ്കാളിത്തമുണ്ട്. എന്നാൽ കോൺഗ്രസുകാരിന്ന് ജി.എസ്.ടിയെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നു. ജി.എസ്.ടിയെ സംബന്ധിച്ച പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടിരിക്കയാണ്. ജി.എസ്.ടി നടപ്പാക്കുേമ്പാൾ തന്നെ മൂന്നു മാസത്തിനുശേഷം അത് പുനഃപരിശോധിക്കുമെന്നും പ്രശ്നങ്ങൾ പരിഹാരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും താൻ അറിയിച്ചിരുന്നു. ജി.എസ്.ടിയിലെ പ്രയാസങ്ങൾ ദൂരീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അത് വ്യാപാരികൾക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായാണ് ബി.ജെ.പിയിലെ ‘മാൻ ഒാഫ് ദ മാച്ച്’. ഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പിൽ 182 സീറ്റുകളിൽ 150 എണ്ണത്തിൽ ബി.ജെ.പി വിജയം നേടുമെന്നാണ് അമിത് ഷാ ഉറപ്പു നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയം കൊയ്ത് മുന്നേറുകയാണ്. ഉത്തർപ്രദേശിലെ നേട്ടം ഉദാഹരണമാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയം നേടുമെന്നും ഭരണത്തിലുണ്ടാകുമെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.