പട്ന: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളിൽ വെൻറിലേറ്ററുകളുടെ ലഭ്യത വളരെ കുറവാണ്. വെൻറിലേറ്ററും ഓക്സിജൻ സിലിണ്ടറും ലഭിക്കാതെ വിവിധ സംസ്ഥാനങ്ങളിൽ ആളുകൾ മരിച്ചു വീണിരുന്നു. ഈ സാഹചര്യത്തിലാണ് ബിഹാറിലെ ജാമൂയി ജില്ലയിലെ സദർ ആശുപത്രിയിൽ പി.എം കെയേഴ്സ് ഫണ്ട് വഴി അനുവദിച്ച ആറ് വെൻറിലേറ്ററുകൾ ഉപയോഗശൂന്യമായി കിടക്കുന്നത്.
ഇവ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ജോലിക്കാരെ കിട്ടാത്തുകൊണ്ടാണ് ഈ വെൻറിലേറ്ററുകൾ ഒരു വർഷമായി ഉപയോഗിക്കാനാകാതെ മൂലയിൽ കിടക്കുന്നതെന്ന് ആശുപത്രി ജീവനക്കാരൻ പറഞ്ഞു.
ബിഹാറിലെ നിരവധി സദർ ആശുപത്രികളിൽ നിന്ന് ഇതേ പരാതി ഉയർന്നതായി അദ്ദേഹം പറഞ്ഞു. ഈ വെൻറിലേറ്ററുകൾ സാങ്കേതിക വിദഗ്ധരുടെ അഭാവത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
24 മണിക്കൂറിനിടെ 100ലേറെ പേരാണ് ബിഹാറിൽ കോവിഡ് ബാധിച്ച് മരിച്ചത്. 4439 പേരാണ് സംസ്ഥാനത്ത് ഇതുവരെ മഹാമാരിക്ക് കീഴടങ്ങിയത്. 4375 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഈ മാസം തുടക്കത്തിൽ അത് 10000 ആയിരുന്നു. കോവിഡിനോട് പൊരുതിക്കൊണ്ടിരിക്കേ നാല് വൈറ്റ് ഫംഗസ് രോഗബാധയും ബിഹാറിൽ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.