ന്യൂഡൽഹി: രാമേക്ഷേത്രം നിർമിക്കുന്ന അയോധ്യയിലെ വികസനം ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രത്യേക യോഗം ചേരുന്നു. വിഡിയോ കോൺഫറൻസിലൂടെയാണ് ഇരുവരും യോഗം ചേരുന്നത്.
അയോധ്യയുടെ ആധുനികവൽക്കരണം, റോഡുകൾ, അടിസ്ഥാനസൗകര്യം, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. അയോധ്യയിൽ വിമാനത്താവളം നിർമിക്കാനുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നുവെന്ന് യോഗി നേരത്തേ പറഞ്ഞിരുന്നു
വിമാനത്താവളത്തിന് തുക വിലയിരുത്തുന്നതിനായി പണം അനുവദിച്ചെന്നും യോഗി പറഞ്ഞിരുന്നു. രാമക്ഷേത്രത്തിനുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് ബാങ്കിൽ ഉന്നം വെച്ചാണ് യോഗമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.