ദ്വാരക: ചെറുകിട^ഇടത്തരം വ്യാപാരികളടക്കം കഴിഞ്ഞ ദിവസം ജി.എസ്.ടി കൗൺസിൽ പ്രഖ്യാപിച്ച ഇളവുകളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരി^വ്യവസായികളെ ചുവപ്പുനാടയിൽ കുരുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദ്വാരകയിൽ പുതിയ പാലത്തിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി കൗൺസിൽ നൽകിയ ഇളവുകളെ രാജ്യം വലിയ തോതിൽ സ്വാഗതം ചെയ്തതായാണ് പത്രത്തലക്കെട്ടുകൾ വ്യക്തമാക്കുന്നത്. അത് ദീപാവലി നേരത്തെ ആഗതമായതുപോലെയാണെന്നും മോദി കൂട്ടിച്ചേർത്തു. ജി.എസ്.ടി ആരംഭിച്ചശേഷം മൂന്നുമാസം അതേപ്പറ്റി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. നികുതി കൈകാര്യം, സാേങ്കതിക അപര്യാപ്തത, നിയമത്തിെൻറ അഭാവം, നിരക്കുകളിലെ കുഴപ്പങ്ങൾ, പ്രായോഗിക പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുേമ്പ പറഞ്ഞിരുന്നു.
ബിസിനസുകാർ ഫയലുകളിലും ഉദ്യോഗസ്ഥ മേധാവിത്തത്തിലും കുടുങ്ങിക്കിടക്കാൻ താൻ ആഗ്രഹിക്കുന്നില്ല. സർക്കാറിൽ വിശ്വാസമുള്ളിടത്ത് തീരുമാനങ്ങളിൽ സത്യസന്ധതയുണ്ടാകും. ജി.എസ്.ടി കൗൺസിൽ പ്രഖ്യാപനത്തിൽ തനിക്ക് അത് കാണാൻ കഴിയുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
വികസനത്തിൽ കോൺഗ്രസിേൻറത് ഇടുങ്ങിയ നിലപാടാണ്. മുമ്പ് കോൺഗ്രസിലെ മാധവ് സിങ് സോളങ്കി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ വാട്ടർ ടാങ്ക് ഉദ്ഘാടനം ചെയ്യാൻ വരുന്നുവെന്നെല്ലാം പത്രങ്ങളുടെ മുഖപ്പേജിൽ പരസ്യം കൊടുക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ജൂലൈയിൽ ചരക്കുസേവന നികുതി സമ്പ്രദായം ആരംഭിച്ചശേഷം ചെറുകിട ഇടത്തരം ബിസിനസുകാർക്ക് വെള്ളിയാഴ്ച നിരവധി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. 27 ഇനങ്ങളുടെ നികുതിയിലും കുറവ് വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.