15 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ; ആരോഗ്യ പ്രവർത്തകർക്കും 60 കഴിഞ്ഞ രോഗികൾക്കും ബൂസ്റ്റർ ഡോസ്

ന്യൂഡൽഹി: ജനുവരി മൂന്നു മുതൽ 15 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 10 മുതൽ മുൻനിര പോരാളികൾക്കും 60 വയസ്സ് കഴിഞ്ഞ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും ബൂസ്റ്റർ ഡോസും നൽകും.

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ഒമിക്രോൺ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണം. ഒമിക്രോൺ കേസുകൾ കൂടുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. നേരിടാൻ രാജ്യം സജ്ജമാണ്. വ്യാപനത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിക്കണം. കുട്ടികൾക്കായി 90,000 കിടക്കകൾ തയാറാണെന്നും ആവശ്യത്തിന് വാക്സിൻ കരുതൽ ശേഖരമുണ്ടെന്നും മോദി പറഞ്ഞു.

രാജ്യത്ത് 18 ലക്ഷം ഐസലേഷൻ കിടക്കകളുണ്ട്. 90 ലക്ഷം ഐ.സി.യു, നോൺ ഐ.സി.യു കിടക്കകൾ ലഭ്യമാണ്. രാജ്യത്തെ 90 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഓക്സിജൻ സൗകര്യമുള്ള അഞ്ചു ലക്ഷം കിടക്കകൾ രാജ്യത്തുണ്ടെന്നും മോദി വ്യക്തമാക്കി. നേരത്തെ, ഭാരത് ബയോടെകിന്‍റെ കുട്ടികൾക്കുള്ള കോവിഡ് വാക്സിന് അനുമതി നൽകിയിരുന്നു.

12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് കോവാക്സിൻ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകിയത്. രണ്ട് ഡോസ് വാക്സിനാണ് കുട്ടികൾക്ക് നൽകുക. നേരത്തെ, കുട്ടികളിൽ ഉപയോഗിക്കാനായി സൈഡസ് കാഡില‍യുടെ സൈകോവ് -ഡിക്ക് ഡി.സി.ജി.ഐ അനുമതി നൽകിയിരുന്നു. സൈകോവ് -ഡി മൂന്നു ഡോസാണ്. 

Tags:    
News Summary - PM Modi Addresses Nation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.