സഖ്യമുറപ്പിക്കാൻ ബി.ജെ.പി; എൻ.ഡി.എ നേതാക്കളോട് ഡൽഹിയിലെത്താൻ അമിത് ഷാ

ന്യൂഡൽഹി: രാജ്യം ഭരിക്കാനുള്ള മാന്ത്രിക സംഖ്യ തൊടനാകാതെ വന്നതോടെ സഖ്യം ഉറപ്പിക്കാനായി തിരക്കിട്ട നീക്കങ്ങളുമായി ബി.ജെ.പി. നിലവിൽ 295 സീറ്റുകളിലാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം ജയം ഉറപ്പിക്കുകയോ, മുന്നേറുകയോ ചെയ്യുന്നത്. 272 ആണ് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം.

കഴിഞ്ഞ രണ്ടു തവണയും തനിച്ച് ഭൂരിപക്ഷം നേടിയ ബി.ജെ.പി നിലവിൽ 241 സീറ്റുകളിലാണ് മുന്നേറുന്നത്. എൻ.ഡി.എ സഖ്യത്തിലുള്ള ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരെ ഇൻഡ്യ സഖ്യത്തിലെ ശരദ് പവാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നാലെയാണ് സഖ്യകക്ഷികളെ എൻ.ഡി.എയിൽ തന്നെ ഉറപ്പിച്ചുനിർത്താനുള്ള ശ്രമങ്ങൾ ബി.ജെ.പി മുതിർന്ന നേതാവും കേന്ദ്ര അഭ്യന്തര മന്ത്രിയുമായ അമിത് ഷാ സജീവമാക്കിയത്.

ഫോണിൽ ബന്ധപ്പെട്ട ഷാ, എൻ.ഡി.എ സഖ്യത്തിലുള്ള പാർട്ടികളുടെ നേതാക്കളോട് ബുധനാഴ്ച തന്നെ ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചു സംസാരിച്ചു. സർക്കാർ രൂപവത്കരണത്തിന് ടി.ഡി.പിയുടെയും ജെ.ഡി.യുവിന്‍റെയും പിന്തുണ ബി.ജെ.പിക്ക് അനിവാര്യമാണ്.

Tags:    
News Summary - PM Modi, Amit Shah Dial Chandrababu Naidu as Focus Shifts to Alliance Talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.