ന്യൂഡൽഹി: പ്രധാനമന്ത്രി നേരന്ദ്രമോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിൽ ടെലിഫോണിലൂടെ ചർച്ച നടത്തി. ഇന്ത്യ-ചൈന അതിർത്തി തർക്കവും യു.എസ് സർക്കാറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും, കോവിഡ് 19 വൈറസ് ബാധയും ജി 7 ഉച്ചകോടിയും ടെലിഫോൺ സംഭാഷണത്തിൽ ചർച്ചയായി. ട്രംപുമായി ചർച്ച നടത്തിയ കാര്യം നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി ജി 7 വികസിപ്പിക്കാനുള്ള ആഗ്രഹവും ട്രംപ് പ്രകടിപ്പിച്ചുവെന്നാണ് വിവരം. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയെ ട്രംപ് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, യു.എസിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ മോദി ആശങ്ക പ്രകടപ്പിച്ചു. ലോകാരോഗ്യ സംഘടനയും യു.എസും തമ്മിൽ നില നിൽക്കുന്ന തർക്കങ്ങളും ഇരു രാജ്യങ്ങളുടെ നേതാക്കൾ തമ്മിൽ നടത്തിയ സംഭാഷണത്തിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.