ന്യൂഡൽഹി: മാധ്യമങ്ങൾ ജനാധിപത്യത്തിൽ ക്രിയാത്മക പങ്കു വഹിക്കണമെന്ന് പ്രധാനമന്ത്രി. നരേന്ദ്ര മോദി. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ദിവാലി മിലൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യം ചർച്ച ചെയ്യണം. നമ്മൾ ഏറെ വെല്ലുവിളികൾ നേരിടുന്ന സമയമാണിത്. ഇപ്പോഴും നിരവധി ജോലികൾ നമുക്ക് ചെയ്തു തീർക്കാനുണ്ട്. സ്വഛ്ഭാരത് പദ്ധതി വിജയകരമാക്കിയതിന് മാധ്യമങ്ങൾക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.