ജോ ബൈഡന് ഫോണിലൂടെ ആശംസ നേർന്ന് മോദി; ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കും

ന്യൂഡൽഹി: യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണം നടത്തി. ബൈഡന് ആശംസകൾ നേർന്നതായും ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒരുമിച്ച് നീങ്ങുമെന്നും മോദി ട്വീറ്റ് ചെയ്തു.

ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താൻ നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തും. സമാന ചിന്താഗതിയുള്ള രാഷ്ട്രങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോകേണ്ടതിന്‍റെ ആവശ്യകത ഇരുനേതാക്കളും ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.