പെരുമാറ്റച്ചട്ട ലംഘനം: മോദിക്ക്​ അഞ്ചാമതും തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ക്ലീൻചിറ്റ്​

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ മാതൃക പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന അഞ്ചാമത്തെ പരാതിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ ക്ലീൻചിറ്റ്​. ഉത്തർപ്രദേശിലെ വാരാണസിയിലെ പ്രചാരണ റാലിയിൽ സൈന്യത്തെക്കുറിച്ച്​ നടത്തിയ പരാമർശവും മഹാരാഷ്​ട്രയിലെ നാന്ദഡിൽ കോൺഗ്രസിനെ മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക്​ എന്ന്​ വിശേഷിപ്പിച്ചതും പെരുമാറ്റച്ചട്ട ലംഘനമല്ലെന്നാണ്​ കമീഷൻ വിധിയെഴുതിയത്​.

നേരത്തേ, ഇന്ത്യയുടെ ആണവായുധം ദീപാവലിക്ക്​ ​ഉപയോഗിക്കാൻവെച്ചതല്ലെന്ന രാജസ്​ഥാനിലെ ബാർമറിൽ നടത്തിയ പ്രസ്​താവനയും രാഹുൽ ഗാന്ധി ന്യൂനപക്ഷത്തിന്​ മുൻതൂക്കമുള്ള വയനാട്ടിൽനിന്നാണ്​ മത്സരിക്കുന്നതെന്ന് മഹാരാഷ്​ട്രയിലെ വാർധയിൽ നടത്തിയ പ്രസംഗവും​ ബാലാകോട്ട്​ ആക്രമണവും പുൽവാമ ഭീകരാക്രമണവും എടുത്തുപറഞ്ഞ്​ ലാത്തൂരിൽ നടത്തിയ പരാമർശവും പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന്​ കമീഷൻ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - PM Modi- Clean chit - Election Commission - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.