ൈബരക്പുർ: കോവിഡിെൻറ രണ്ടാം വ്യാപനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. ഓക്സിജനും വാക്സിനും നൽകാൻ ആറുമാസം അദ്ദേഹം ഒന്നുംചെയ്തില്ല.
സ്വന്തം രാജ്യത്ത് വാക്സിന് ക്ഷാമം അനുഭവപ്പെടുേമ്പാഴും രാജ്യാന്തര തലത്തിൽ തെൻറ പ്രതിച്ഛായ വർധിപ്പിക്കാൻ മോദി വാക്സിൻ കയറ്റുമതി ചെയ്യുകയായിരുന്നുവെന്ന് മമത ആരോപിച്ചു. നിലവിലെ സാഹചര്യത്തിന് അദ്ദേഹം മാത്രമാണ് ഉത്തരവാദി. കോവിഡ് തടയാൻ ഈ വർഷം ഒന്നും ആസൂത്രണം ചെയ്തില്ല.
സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി നൽകാൻ പ്രധാനമന്ത്രിയോട് 5.4 കോടി ഡോസ് വാക്സിനാണ് പശ്ചിമബംഗാൾ ആവശ്യപ്പെട്ടത്. എന്നാൽ, ഇതിന് മറുപടി ലഭിച്ചില്ല. രാജ്യത്ത് ഓക്സിജനും ആൻറിവൈറൽ മരുന്നായ റെംഡെസിവിറിനും ക്ഷാമമുണ്ട്. എന്നാൽ, ഇതിനൊന്നും പരിഹാരം കാണാതെ മോദി തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.