ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ച്​ ഇന്ത്യ; ശാസ്​ത്രനേട്ടം രാജ്യത്തെ അറിയിച്ചത്​ മോദി

ന്യൂ​ഡ​ൽ​ഹി: ബ​ഹി​രാ​കാ​ശ​ത്ത്​ ഉ​പ​​ഗ്ര​ഹ​വേ​ധ മി​സൈ​ൽ ശ​ക്​​തി വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച്​ ഇ​ന്ത് യ. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ നി​ന്ന്​ 300 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ക​റ​ങ്ങി​യ ഒ​രു ഉ​പ​ഗ്ര​ഹ​ത്തെ ത​ദ ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച മി​സൈ​ൽ കൊ​ണ്ട്​ ത​ക​ർ​ത്ത്​ ഇ​ന്ത്യ​ൻ ശാ​സ്​​ത്ര​ജ്​​ഞ​ർ ശ്ര​ദ്ധേ​യ നേ​ ട്ടം കൈ​വ​രി​ച്ചു. അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന എ​ന്നി​വ ക​ഴി​ഞ്ഞാ​ൽ ഇൗ ​പ​രീ​ക്ഷ​ണം കൃ​ത്യ​ത​യോ​ടെ ന​ട​ത്തി വി​ ജ​യി​പ്പി​ച്ച ലോ​ക​ത്തെ നാ​ലാ​മ​ത്​ രാ​ജ്യ​മാ​യി ഇ​ന്ത്യ.

ബ​ഹി​രാ​കാ​ശ, പ്ര​തി​രോ​ധ ശാ​സ്​​ത്ര​ജ്​​ഞ ​രു​ടെ ഇൗ ​നേ​ട്ടം പ​ക്ഷേ, രാ​ഷ്​​ട്രീ​യ വി​വാ​ദ​ത്തി​ന്​ വ​ഴി​മാ​റി. ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ പ െ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലി​രി​ക്കേ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ടെ​ലി​വി​ഷ​നി​ലൂ​ടെ രാ​ജ്യ​ ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു​കൊ​ണ്ടാ​ണ്​ നേ​ട്ടം ജ​ന​ങ്ങ​ളെ അ​റി​യി​ച്ച​ത്. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി സി.​പി.​എം, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ തു​ട​ങ്ങി വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​നെ സ​മീ​പി​ച്ചു. അ​തേ​സ​മ​യം, ബ​ഹി​രാ​കാ​ശ പ​ദ്ധ​തി വി​ജ​യം നേ​ടി​യ ശാ​സ്​​ത്ര​ലോ​ക​ത്തി​ന്​ ഏ​ക​ക​ണ്​​ഠ​മാ​യ പ്ര​ശം​സ.ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പരീക്ഷണത്തിന്​ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സ്​​ഥാ​പ​ന​ത്തെ അ​ഭി​നന്ദിച്ച കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നാൽ, പ്രധാനമന്ത്രി മോദിയെ ട്വീറ്റിൽ പരിഹസിച്ചു.

ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ ശേ​ഷി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​േ​മ്പ ഇ​ന്ത്യ കൈ​വ​രി​ച്ച​താ​ണ്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു നീ​ങ്ങു​ന്ന ഘ​ട്ടം ഇ​തി​​െൻറ പ​രീ​ക്ഷ​ണ​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​തും, ശാ​സ്​​ത്ര​ജ്​​ഞ​രു​ടെ നേ​ട്ടം ത​​െൻറ സ​ർ​ക്കാ​റി​​െൻറ ക​ണ​ക്കി​ൽ വ​ക കൊ​ള്ളി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട്​ രാ​ജ്യ​ത്തെ അ​റി​യി​ച്ച​തു​മാ​ണ്​ വ്യാ​പ​ക വി​മ​ർ​ശ​നം ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ത്. ഇ​ത്ത​​ര​മൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​ന്​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​​െൻറ മു​ൻ​കൂ​ർ അ​നു​മ​തി തേ​ടി​യി​രു​ന്ന​താ​യി സ്​​ഥി​രീ​ക​ര​ണ​മി​ല്ല. കേ​ന്ദ്ര​മ​​ന്ത്രി​സ​ഭ​യു​ടെ സു​ര​ക്ഷാ സ​മി​തി യോ​ഗം ന​ട​ന്ന​തി​നി​ട​യി​ലാ​ണ്, ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക​കം താ​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ പോ​കു​ന്ന വി​വ​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത്​ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി അ​സാ​ധാ​ര​ണ​മാ​ണെ​ന്നി​രി​ക്കേ, വ​ലി​യ ഉ​ദ്വേ​ഗ​ത്തി​നാ​ണ്​ ഇൗ ​സ​ന്ദേ​ശം വ​ഴി​വെ​ച്ച​ത്. പ​റ​ഞ്ഞ​തി​നേ​ക്കാ​ൾ അ​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​യി​രു​ന്നു ദൂ​ര​ദ​ർ​ശ​ൻ, റേ​ഡി​യോ, ​സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ വ​ഴി​യു​ള്ള അ​ഭി​സം​ബോ​ധ​ന. ​300 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ, ബ​ഹി​രാ​കാ​ശ​ത്തി​ലെ താ​ഴ്​​ന്ന ഭ്ര​മ​ണ പ​ഥ​ത്തി​ൽ ക​റ​ങ്ങു​ക​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​യ ഉ​പ​ഗ്ര​ഹ​മാ​ണ്​ മി​സൈ​ൽ ശേ​ഷി​കൊ​ണ്ട്​ ഇ​ന്ത്യ പ്ര​ഹ​രി​ച്ച​ത്. ഇ​തു​വ​ഴി ബ​ഹി​രാ​കാ​ശ രം​ഗ​ത്തെ മൂ​ന്നു മു​ൻ​നി​ര രാ​ജ്യ​ങ്ങ​ൾ​​ക്കൊ​പ്പം ഇൗ ​സാ​േ​ങ്ക​തി​ക വി​ദ്യ​യി​ൽ ഇ​ന്ത്യ സ്​​ഥാ​നം പി​ടി​ച്ചു​വെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​ഗ്ര​ഹ​ത്തി​​െൻറ ഉ​ട​മ​സ്​​ഥ​ർ ആ​രാ​ണ്​ തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ൾ പ​ക്ഷേ, പ്ര​ധാ​ന​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. എ​ന്നാ​ൽ അ​ത്​ ഇ​ന്ത്യ​യു​ടേ​തു ത​െ​ന്ന​യെ​ന്നാ​ണ്​ പി​ന്നീ​ടു വ​ന്ന വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ. ‘‘ഒാ​രോ രാ​​ജ്യ​ത്തി​​െൻറ​യും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ൽ അ​ങ്ങേ​യ​റ്റം അ​ഭി​മാ​നം ത​രു​ന്ന ചി​ല നി​മി​ഷ​ങ്ങ​ളു​ണ്ട്. അ​ത്ത​​ര​മൊ​രു വേ​ള​യാ​ണി​ത്. മി​ഷ​ൻ ശ​ക്​​തി​യെ​ന്ന പ​രീ​ക്ഷ​ണം മൂ​ന്നു മി​നി​റ്റു​കൊ​ണ്ട്​ വി​ജ​യി​പ്പി​ച്ച ഒാ​രോ​രു​ത്ത​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. ഇൗ ​ന​ട​പ​ടി ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തി​ന്​ എ​തി​രെ​യ​ല്ല. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളൊ​ന്നും ഇ​ന്ത്യ ലം​ഘി​ച്ചി​ട്ടി​ല്ല ’’ -മോ​ദി പ​റ​ഞ്ഞു. ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച മി​സൈ​ൽ പ​രീ​ക്ഷ​ണ വി​ജ​യം ഇ​ന്ത്യ​യെ കൂ​ടു​ത​ൽ ശ​ക്​​ത​വും സു​ര​ക്ഷി​ത​വു​മാ​​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു


ഉപഗ്രഹവേധ മിസൈല്‍ ശേഷി കൈവരിച്ചത്​ 2007ൽ; രാഷ്​​്ട്രീയ തീരുമാനമുണ്ടായത്​ ഇപ്പോൾ -ജി. മാധവൻ നായർ
ഹൈദരാബാദ്​: ഉപഗ്രഹവേധ മിസൈല്‍ ശേഷി 2007ൽതന്നെ ഇന്ത്യ കൈവരിച്ചതാണെന്നും എന്നാൽ അതു പരീക്ഷിക്കാനുള്ള രാഷ്​ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നില്ലെന്നും ഐ.എസ്​.ആർ.ഒ മുൻ ​െചയർമാൻ ജി. മാധവൻ നായർ. കാലാവസ്​ഥ നിരീക്ഷണത്തിനുള്ള ഒരു ഉപഗ്രഹം 2007ൽ ചൈന ​മിസൈലുപയോഗിച്ച്​ തകർത്ത്​ പരീക്ഷണം നടത്തിയിരുന്നു. അതുപോലെ ദൗത്യനിർവഹണത്തിന്​ ഇന്ത്യ അന്നുതന്നെ സാ​േങ്കതികശേഷി നേടിയിരുന്നു.

ഇപ്പോൾ പ്രധാനമന്ത്രി മോദി അതു ലോകത്തിനുമുന്നിൽ പരീക്ഷിച്ചുകാണിക്കുകയായിരുന്നു -മാധവൻ നായർ പറഞ്ഞു. മോദി സധൈര്യം രാഷ്​ട്രീയ തീരുമാനമെടുത്തുവെന്നും അ​ദ്ദേഹം തുടർന്നു. 2003 മുതൽ 2009വരെ ​െഎ.എസ്​.ആർ.ഒ ചെയർമാനും ബഹിരാകാശ കമീഷ​​​െൻറ മേധാവിയും ബഹിരാകാശ വകുപ്പ്​ സെക്രട്ടറിയുമായിരുന്നു അദ്ദേഹം.


Tags:    
News Summary - PM Modi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.