ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ച് ഇന്ത്യ; ശാസ്ത്രനേട്ടം രാജ്യത്തെ അറിയിച്ചത് മോദി
text_fieldsന്യൂഡൽഹി: ബഹിരാകാശത്ത് ഉപഗ്രഹവേധ മിസൈൽ ശക്തി വിജയകരമായി പരീക്ഷിച്ച് ഇന്ത് യ. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 300 കിലോമീറ്റർ ഉയരത്തിൽ കറങ്ങിയ ഒരു ഉപഗ്രഹത്തെ തദ ്ദേശീയമായി വികസിപ്പിച്ച മിസൈൽ കൊണ്ട് തകർത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ ശ്രദ്ധേയ നേ ട്ടം കൈവരിച്ചു. അമേരിക്ക, റഷ്യ, ചൈന എന്നിവ കഴിഞ്ഞാൽ ഇൗ പരീക്ഷണം കൃത്യതയോടെ നടത്തി വി ജയിപ്പിച്ച ലോകത്തെ നാലാമത് രാജ്യമായി ഇന്ത്യ.
ബഹിരാകാശ, പ്രതിരോധ ശാസ്ത്രജ്ഞ രുടെ ഇൗ നേട്ടം പക്ഷേ, രാഷ്ട്രീയ വിവാദത്തിന് വഴിമാറി. ലോക്സഭാ തെരഞ്ഞെടുപ്പിെൻറ പ െരുമാറ്റച്ചട്ടം നിലവിലിരിക്കേ, പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ രാജ്യ ത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നേട്ടം ജനങ്ങളെ അറിയിച്ചത്. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി സി.പി.എം, തൃണമൂൽ കോൺഗ്രസ് തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചു. അതേസമയം, ബഹിരാകാശ പദ്ധതി വിജയം നേടിയ ശാസ്ത്രലോകത്തിന് ഏകകണ്ഠമായ പ്രശംസ.ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തെ അഭിനന്ദിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നാൽ, പ്രധാനമന്ത്രി മോദിയെ ട്വീറ്റിൽ പരിഹസിച്ചു.
ഉപഗ്രഹവേധ മിസൈൽ ശേഷി വർഷങ്ങൾക്കു മുേമ്പ ഇന്ത്യ കൈവരിച്ചതാണ്. എന്നാൽ, തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഘട്ടം ഇതിെൻറ പരീക്ഷണത്തിന് തെരഞ്ഞെടുത്തതും, ശാസ്ത്രജ്ഞരുടെ നേട്ടം തെൻറ സർക്കാറിെൻറ കണക്കിൽ വക കൊള്ളിച്ച് പ്രധാനമന്ത്രി നേരിട്ട് രാജ്യത്തെ അറിയിച്ചതുമാണ് വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയത്. ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിന് തെരഞ്ഞെടുപ്പു കമീഷെൻറ മുൻകൂർ അനുമതി തേടിയിരുന്നതായി സ്ഥിരീകരണമില്ല. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം നടന്നതിനിടയിലാണ്, ഏതാനും മിനിറ്റുകൾക്കകം താൻ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചത്.
തെരഞ്ഞെടുപ്പു കാലത്ത് ഇത്തരമൊരു നടപടി അസാധാരണമാണെന്നിരിക്കേ, വലിയ ഉദ്വേഗത്തിനാണ് ഇൗ സന്ദേശം വഴിവെച്ചത്. പറഞ്ഞതിനേക്കാൾ അര മണിക്കൂർ കഴിഞ്ഞായിരുന്നു ദൂരദർശൻ, റേഡിയോ, സാമൂഹിക മാധ്യമങ്ങൾ എന്നിവ വഴിയുള്ള അഭിസംബോധന. 300 കിലോമീറ്റർ ഉയരത്തിൽ, ബഹിരാകാശത്തിലെ താഴ്ന്ന ഭ്രമണ പഥത്തിൽ കറങ്ങുകയായിരുന്ന പ്രവർത്തന ക്ഷമമായ ഉപഗ്രഹമാണ് മിസൈൽ ശേഷികൊണ്ട് ഇന്ത്യ പ്രഹരിച്ചത്. ഇതുവഴി ബഹിരാകാശ രംഗത്തെ മൂന്നു മുൻനിര രാജ്യങ്ങൾക്കൊപ്പം ഇൗ സാേങ്കതിക വിദ്യയിൽ ഇന്ത്യ സ്ഥാനം പിടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഉപഗ്രഹത്തിെൻറ ഉടമസ്ഥർ ആരാണ് തുടങ്ങിയ വിശദാംശങ്ങൾ പക്ഷേ, പ്രധാനമന്ത്രി വെളിപ്പെടുത്തിയില്ല. എന്നാൽ അത് ഇന്ത്യയുടേതു തെന്നയെന്നാണ് പിന്നീടു വന്ന വിശദീകരണങ്ങൾ. ‘‘ഒാരോ രാജ്യത്തിെൻറയും മുന്നോട്ടുള്ള യാത്രയിൽ അങ്ങേയറ്റം അഭിമാനം തരുന്ന ചില നിമിഷങ്ങളുണ്ട്. അത്തരമൊരു വേളയാണിത്. മിഷൻ ശക്തിയെന്ന പരീക്ഷണം മൂന്നു മിനിറ്റുകൊണ്ട് വിജയിപ്പിച്ച ഒാരോരുത്തരെയും അഭിനന്ദിക്കുന്നു. ഇൗ നടപടി ഏതെങ്കിലും രാജ്യത്തിന് എതിരെയല്ല. അന്താരാഷ്ട്ര നിയമങ്ങളൊന്നും ഇന്ത്യ ലംഘിച്ചിട്ടില്ല ’’ -മോദി പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ പരീക്ഷണ വിജയം ഇന്ത്യയെ കൂടുതൽ ശക്തവും സുരക്ഷിതവുമാക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു
ഉപഗ്രഹവേധ മിസൈല് ശേഷി കൈവരിച്ചത് 2007ൽ; രാഷ്്ട്രീയ തീരുമാനമുണ്ടായത് ഇപ്പോൾ -ജി. മാധവൻ നായർ
ഹൈദരാബാദ്: ഉപഗ്രഹവേധ മിസൈല് ശേഷി 2007ൽതന്നെ ഇന്ത്യ കൈവരിച്ചതാണെന്നും എന്നാൽ അതു പരീക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നില്ലെന്നും ഐ.എസ്.ആർ.ഒ മുൻ െചയർമാൻ ജി. മാധവൻ നായർ. കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഒരു ഉപഗ്രഹം 2007ൽ ചൈന മിസൈലുപയോഗിച്ച് തകർത്ത് പരീക്ഷണം നടത്തിയിരുന്നു. അതുപോലെ ദൗത്യനിർവഹണത്തിന് ഇന്ത്യ അന്നുതന്നെ സാേങ്കതികശേഷി നേടിയിരുന്നു.
ഇപ്പോൾ പ്രധാനമന്ത്രി മോദി അതു ലോകത്തിനുമുന്നിൽ പരീക്ഷിച്ചുകാണിക്കുകയായിരുന്നു -മാധവൻ നായർ പറഞ്ഞു. മോദി സധൈര്യം രാഷ്ട്രീയ തീരുമാനമെടുത്തുവെന്നും അദ്ദേഹം തുടർന്നു. 2003 മുതൽ 2009വരെ െഎ.എസ്.ആർ.ഒ ചെയർമാനും ബഹിരാകാശ കമീഷെൻറ മേധാവിയും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.