പാട്​നയിൽ സങ്കൽപ്പ്​ റാലിയുമായി മോദിയും നിതീഷ്​ കുമാറും

പാട്​ന: ​േലാക്​സഭാ തെരഞ്ഞെടുപ്പിന്​ മുമ്പായി ബിഹാറിൽ ഇന്ന്​ എൻ.ഡി.എയുടെ നേതൃത്വത്തിൽ മെഗാറാലി നടക്കും. സങ്കൽപ്പ്​ റാലി എന്ന്​ പേരിട്ട റാലി പാട്​നയിലെ ഗാന്ധി മൈതാനിലാണ്​ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും നിതീഷ്​ കുമാറും പരിപാടിയിൽ പ​​െങ്കടുക്കും. ഒമ്പതു വർഷങ്ങൾക്ക്​ ശേഷം ആദ്യമായാണ്​ മോദിയും നിതീഷ്​ കുമാറും വേദി പങ്കിടുന്നത്​.

ഒര​ു മാസം മുമ്പ്​ കോൺഗ്രസി​​െൻറ നേതൃത്വത്തിൽ ഇതേ വേദിയിൽ ജൻ ആകാംക്ഷ റാലി നടന്നിരുന്നു. എൻ.ഡി.എയുടെ വിവിധ കക്ഷി നേതാക്കളും റാലിക്ക്​​ എത്തുന്നുണ്ട്​. കുറഞ്ഞത്​ അഞ്ചു ലക്ഷം പേരെങ്കിലും റാലിയിൽ പ​െങ്കടുക്കുമെന്ന്​ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞു.

Tags:    
News Summary - PM Modi Kicks Off Bihar Election Campaign In Patna -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.