അതിർത്തിയിൽ സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാൻ മോദി

ന്യൂഡൽഹി: ഈ വർഷത്തെയും ദീപാവലി പ്രധാനമന്ത്രി മോദി സൈനികരോടൊപ്പം ആഘോഷിക്കുമെന്ന്​ സൂചന. കിഴക്കൻ അതിർത്തിയായ ജയ്​സാൽമീരിലായിരിക്കും ദീപാവലി ആഘോഷം. 2014ൽ പ്രധാനമന്ത്രി ആയതിന്​ ശേഷം എല്ലാ ദീപാവലിയും മോദി സൈനികരോടൊപ്പമാണ്​ ആഘോഷിച്ചത്​.

വെള്ളിയാഴ്​ച ദീപങ്ങൾ തെളിയിച്ച്​ രാജ്യത്തെ സംരക്ഷിക്കുന്ന സൈനികർക്ക്​ അഭിവാദ്യമർപ്പിക്കണമെന്ന്​ മോദി ജനങ്ങളോട്​ ആഹ്വാനം ചെയ്​തിരുന്നു. ഭയമില്ലാതെ രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരുടെ ധീര​തയെ വാഴ്​ത്താൻ വാക്കുകളില്ലെന്നും മോദി പറഞ്ഞിരുന്നു.

2019ൽ രജൗരിയിലും ഹാൾ ഓഫ്​ ഫേമിലുമാണ്​ നരേന്ദ്ര മോദി സന്ദർശനം നടത്തിയത്​. പത്താൻകോട്ട്​ എയർബേസും അദ്ദേഹം സന്ദർശിച്ചിരുന്നു. 2018ൽ കേദാർനാഥ്​, 2017-ഗുരേസ്​, 2016ൽ ഹിമാചൽ പ്രദേശ്​, 2016 ലും 2015ലും പഞ്ചാബ്​ അതിർത്തിയിലുമായിരുന്നു ദീപാവലി ആഘോഷം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.