ന്യൂഡൽഹി: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച രാവിലെ 9.30 ഓടെ വ്യോമസേനയുടെ പ്രേത്യക വിമാനത്തിൽ ജയ്സാൽമീറിലെ അതിർത്തിയിലെത്തിയ മോദി സൈനികെര അഭിസംബോധന ചെയ്തു.
സംയുക്ത സേന മേധാവി ബിപിൻ റാവത്ത്, കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ എന്നിവരും മോദിയെ അനുഗമിച്ചു.
ഇന്ത്യയുടെ കഴിവിനെ ആരെങ്കിലും പരീക്ഷിക്കാൻ നോക്കിയാൽ അതേ ശക്തിയിൽ രാജ്യം മറുപടി പറയുമെന്ന് മോദി പറഞ്ഞു. 'ഇന്ന് ഇന്ത്യയുടെ പദ്ധതികൾ വ്യക്തമാണ്. വിശ്വാസവും വിശദീകരണവുമെന്ന നയത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. എങ്കിലും, ആരെങ്കിലും ഇന്ത്യയുടെ കഴിവുകളെ പരീക്ഷിക്കാൻ ശ്രമിച്ചാൽ അതേ നാണയത്തിൽ തന്നെ ഉത്തരം നൽകും' -മോദി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കാൻ പരിശ്രമിക്കുകയാണെന്നും രാജ്യത്തുതന്നെ നിർമിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് രാജ്യത്തിെൻറ തന്നെ സംരക്ഷകരുള്ളതിനാൽ ഇന്ത്യ ഇപ്പോൾ സുരക്ഷിതരാണെന്ന് അദ്ദേഹം സൈനികരോടായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.