ടാൻസാനിയൻ സഹോദരങ്ങളെ മൻ കീ ബാത്തിൽ പരാമർശിച്ച് മോദി

ഇന്‍സ്റ്റാഗ്രാം റീൽസിൽ ഇന്ത്യൻ ചലച്ചിത്രഗാനങ്ങൾക്കൊപ്പം ചുണ്ടുകൾ ചലിപ്പിച്ച് പ്രസിദ്ധരായ ടാൻസാനിയൻ സഹോദരങ്ങളാണ് കിലി പോളും നീമ പോളും. ഭാവാത്മകതയോടെ അനായാസമായി ഹിന്ദിഗാനങ്ങൾ അനുകരിക്കുന്ന ഇവർക്ക് വലിയ ആരാധകവൃന്ദമാണ് ഇന്ത്യയിലുള്ളത്. കിലി പോളിന്‍റെ ജനപ്രിയത കണക്കിലെടുത്ത് ടാൻസാനിയയിലെ ഇന്ത്യൻ ഹൈ കമീഷൻ വരെ ഇദ്ദേഹത്തിന് പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.

‍‍ഞായറാഴ്ചത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കീ ബാത്തിൽ ഇവരുടെപേരുകൾ പരാമർശിക്കപ്പെട്ടതോയെയാണ് ഇവർ വിണ്ടും വാർത്തകളിൽ നിറയുന്നത്.

"കിലി, നീമ പോൾ സഹോദര ജോഡികളെപ്പോലെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളോട് ജനപ്രിയ ഇന്ത്യന്‍ ചലച്ചിത്രഗാനങ്ങളിൽ ചുണ്ടുകൾ ചലിപ്പിച്ച് വീഡിയോകൾ ചെയ്യാന്‍ ഞാൻ അഭ്യർത്ഥിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പാട്ടുകളും നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഈ കൂട്ടായ ശ്രമത്തിലൂടെ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ആശയത്തെ നമുക്ക് പുനർനിർവചിക്കുകയും ഇന്ത്യൻ ഭാഷകളെ ജനകീയമാക്കുകയും ചെയ്യാം." - നരേന്ദ്രമോദി മൻ കീ ബാത്തിൽ പറഞ്ഞു.

ടാന്‍സാനിയന്‍ ഗോത്രവിഭാഗത്തിന്‍റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചു തന്നെയാണ് കിലിയും നീമയും വീഡിയോകൾ ചെയ്യാറുള്ളത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കിലി പോളിനെ ആയുഷ്മാൻ ഖുരാന, ഗുൽ പനാഗ്, റിച്ച ഛദ്ദ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങൾ പിന്തുടരുന്നുണ്ട്.

Tags:    
News Summary - PM Modi mentions Tanzanian siblings Kili and Neema Paul in Mann Ki Baat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.