ലഖ്നോ: ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി 18 ലക്ഷം മൺവിളക്കുകൾ തെളിക്കുന്ന ദീപോത്സവം പരിപാടിയിൽ പങ്കെടുക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെത്തിയ മോദി രാംലല്ലയിൽ പ്രാർഥന നടത്തി. സരയൂ നദിയുടെ തീരത്ത് പ്രധാനമന്ത്രി ആരതി തെളിയിക്കും. 22,000ലധികം സന്നദ്ധപ്രവർത്തകർ 15 ലക്ഷത്തിലധികം മൺവിളക്കുകൾ നദിക്ക് സമീപത്തുള്ള രാം കി പൈഡിയിൽ തെളിയിക്കുമെന്ന് അയോധ്യ ഡിവിഷണൽ കമീഷണർ നവ്ദീപ് റിൻവ പറഞ്ഞു.
കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങളുടെ അഞ്ച് ആനിമേറ്റഡ് ടാബ്ലോകളും 11 രാംലീല ടാബ്ലോകളും ദീപോത്സവത്തിൽ അവതരിപ്പിക്കും. രാം കി പൈഡിയിൽ നടക്കുന്ന ത്രിമാന ഹോളോഗ്രാഫിക് പ്രൊജക്ഷൻ മാപ്പിംഗിനും മ്യൂസിക്കൽ ലേസർ പരിപാടിക്കും മോദി സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
2020 ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിർമാണത്തിന്‍റെ ഭൂമിപൂജയ്ക്കാണ് അവസാനമായി മോദി അയോധ്യയിലെത്തിയത്. ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അദ്ദേഹം പരിശോധിച്ചു. ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.