ന്യൂഡൽഹി: തീവ്രവാദത്തിൻെറ ഉത്തരവാദിത്തം അവരെ സഹായിക്കുന്ന രാജ്യങ്ങൾക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തീവ്രവാദം. ഭീകരവാദത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങളാണ് അതിന് ഉത്തരവാദികളെന്ന് നമ്മൾ ഉറപ്പാക്കണം. സംഘടിതമായാണ് തീവ്രവാദത്തെ നേരിടേണ്ടതെന്നും മോദി പറഞ്ഞു.
കേന്ദ്രസർക്കാറിൻെറ ആത്മനിർഭർ ഭാരതിനെ കുറിച്ചും ബ്രിക്സ് യോഗത്തിൽ മോദി സംസാരിച്ചു. കോവിഡിന് ശേഷം ലോകത്തെ വിതരണശൃംഖലക്കായി വലിയ സംഭാവനകൾ നൽകാൻ ഇന്ത്യക്ക് സാധിക്കുമെന്നും മോദി വ്യക്തമാക്കി.
യു.എന്നിൽ കാതലായ മാറ്റങ്ങൾ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യു.എൻ സെക്യൂരിറ്റി കൗൺസിലിനൊപ്പം സംഘടനകളായ ഐ.എം.എഫ്, ഡബ്ല്യു.ടി.ഒ എന്നിവയിലും മാറ്റങ്ങൾ വേണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.