ന്യൂഡൽഹി: നീതി ആയോഗ് യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. എൻ.ഡി.എ സഖ്യകക്ഷിയായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കുമോ എന്ന് ഇതുവരെ അറിയിച്ചിട്ടില്ല. പ്രതിപക്ഷ പാർട്ടികളിലെ നിരവധി മുഖ്യമന്ത്രിമാർ യോഗം ബഹിഷ്‌കരിക്കും. ഇന്‍ഡ്യാ സഖ്യ നേതൃയോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ബഹിഷ്‌കരണം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര ബജറ്റിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള “ചിറ്റമ്മ നയ”ത്തിനെതിരെ യോഗത്തിൽ ശബ്ദം ഉയർത്തുമെന്നാണ് മമത അറിയിച്ചത്.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പങ്കെടുക്കുമോ എന്ന് അറിഞ്ഞിട്ടില്ല.
മോദി അധ്യക്ഷനായ നീതി ആയോഗിന്‍റെ പരമോന്നത ബോഡിയിൽ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്‍റ് ഗവർണർമാരും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.