നീതി ആയോഗ് യോഗം ഇന്ന്; ഇൻഡ്യ മുഖ്യമന്ത്രിമാർ ബഹിഷ്‌കരിക്കും
text_fieldsന്യൂഡൽഹി: നീതി ആയോഗ് യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. എൻ.ഡി.എ സഖ്യകക്ഷിയായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കുമോ എന്ന് ഇതുവരെ അറിയിച്ചിട്ടില്ല. പ്രതിപക്ഷ പാർട്ടികളിലെ നിരവധി മുഖ്യമന്ത്രിമാർ യോഗം ബഹിഷ്‌കരിക്കും. ഇന്‍ഡ്യാ സഖ്യ നേതൃയോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ബഹിഷ്‌കരണം.
യോഗത്തിൽ പങ്കെടുക്കുന്നവർ?
- മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
- ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
- അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു
- അരുണാചൽ ഉപമുഖ്യമന്ത്രി ചൗന മേൻ
- ത്രിപുര മുഖ്യമന്ത്രി മണിക് സാഹ
- അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
- ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി
- ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്
- ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ
- രാജസ്ഥാൻ മുഖ്യമന്ത്രി ഭജജൻലാൽ ശർമ
- മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര ബജറ്റിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള “ചിറ്റമ്മ നയ”ത്തിനെതിരെ യോഗത്തിൽ ശബ്ദം ഉയർത്തുമെന്നാണ് മമത അറിയിച്ചത്.
യോഗത്തിൽ പങ്കെടുക്കാത്തത്?
- തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
- ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു
- കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
- തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
- പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ
- കേരള മുഖ്യമന്ത്രി പിണറായി വിജയൻ
- പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമി
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പങ്കെടുക്കുമോ എന്ന് അറിഞ്ഞിട്ടില്ല.
മോദി അധ്യക്ഷനായ നീതി ആയോഗിന്‍റെ പരമോന്നത ബോഡിയിൽ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്‍റ് ഗവർണർമാരും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.