മോദി നാളെ അയോധ്യയിൽ; സംസ്ഥാനത്ത് 15,700 കോടി രൂപയുടെ പദ്ധതികൾ സമർപ്പിക്കും

ന്യൂഡൽഹി: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അയോധ്യയിലെത്തും. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയാണ് ലക്ഷ്യം. അയോധ്യ വിമാനത്താവളത്തി​െൻറയും പുനർവികസിപ്പിച്ച അയോധ്യ റെയിൽവേ സ്റ്റേഷ​െൻറയും ഉദ്ഘാടനം, പുതിയ അമൃത് ഭാരത് ട്രെയിനുകളുടെയും വന്ദേ ഭാരത് ട്രെയിനുകളുടെയും ഫ്ലാഗ് ഓഫ് കര്‍മം എന്നിവ പ്രധാനമന്ത്രി നിർവഹിക്കും.

രാവിലെ 11.15ന് റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്നും പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യുമെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു.

ഉച്ചക്ക് 12.15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി നിർമിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഒരു മണിക്ക്, പ്രധാനമന്ത്രി മോദി ഒരു പൊതു പരിപാടിയിൽ സംബന്ധിക്കും, യു.പിയിൽ 15,700 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടത്തുന്നത്. ഈ പദ്ധതികളിൽ അയോധ്യക്കും പരിസര പ്രദേശങ്ങൾക്കുമായി 11100 കോടി രൂപയുടെ പദ്ധതികളും മറ്റ് യു.പി നഗരങ്ങൾക്കായി 4600 കോടി രൂപയുടെ പദ്ധതികളും ഉൾപ്പെടുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags:    
News Summary - PM Modi to visit Ayodhya on December 30; to inaugurate projects worth ₹11100 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.