പ്രധാനമന്ത്രി നാളെ മോർബി സന്ദർശിക്കും

ഗാന്ധിനഗർ: തൂക്കുപാലം തകർന്ന് 141ഓളം ആളുകൾ മരിച്ച മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സന്ദർശനം നടത്തും. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മോദി മോർബിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി സർക്കാർ ഇരകളുടെ കുടുംബത്തോടൊപ്പമുണ്ടെന്നും പറഞ്ഞിരുന്നു.

അറ്റകുറ്റപ്പണികൾക്ക് ശേഷം ഒക്ടോബർ 26ന് തുറന്ന് കൊടുത്ത പാലമാണ് തകർന്നത്. ഞാ‍യറാഴ്ച വൈകീട്ട് 6.42ഓടെയായിരുന്നു അപകടം. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. 177പേരെ രക്ഷപ്പെടുത്തി. അപകടസമയത്ത് 500ഓളം പേർ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നിലവിൽ ഗുജറാത്തിലുണ്ട്.

Tags:    
News Summary - PM Modi to visit Gujarat's Morbi tomorrow where bridge collapse killed over 130

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.