വാരണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്ലിംകളുടെ രോദനം കേൾക്കാൻ കഴിയുന്നില്ലെന്ന് പ്രശസ്ത ഉർദു കവി മുനവ്വർ റാണ. മോദിക്ക്ദലിതുകളുടെ വേദന അറിയാൻ കഴിയും. എന്നാൽ അങ്ങേയറ്റം ദയനീയമായ അവസ്ഥയിൽ കഴിയുന്ന മുസ്ലിംകളുടെ വേദന മനസിലാക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും മുനവ്വർ പറഞ്ഞു. ആൾ ഇന്ത്യ മുശാഇറെ സംഗമത്തിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താനുമായി സൗഹാര്‍ദ്ദത്തോടെ മുന്നോട്ടുപോകാൻ കഴിയണം. പാകിസ്താൻ കലാകാരൻമാരെ ഇന്ത്യ സ്വാഗതം ചെയ്യണമെന്നും സാംസ്കാരിക രംഗത്തെ കൊടുക്കൽ വാങ്ങലുകൾ അനിവാര്യമാണെന്നും റാണ പറഞ്ഞു.
സൈന്യത്തെ രാഷ്ട്രീയ ലാക്കോടെ ഉപയോഗപ്പെടുത്തുന്നതിനെയും റാണ വിമർശിച്ചു. ഭോപ്പാലിൽ ജയിൽ ചാടിയ സിമി പ്രവർത്തകരെ ‘വ്യാജ എറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്നും വിളരമായി മാത്രമാണ് യഥാർഥ ഏറ്റുമുട്ടലുകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ അസഹിഷ്ണുതക്കും അനീതിക്കുമെതിരെ പുരസ്കാരങ്ങൾ നിഷേധിച്ചുകൊണ്ടുള്ള കലാകാരൻമാരുടെ പ്രതിഷേധം തുടരുമെന്നും മുനവ്വർ റാണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.