?????????????? ?????????????

മോദി സൗദി അറേബ്യ സന്ദർശിക്കുമെന്ന്​ റിപ്പോർട്ട്​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശിക്കുമെന്ന്​ റിപ്പോർട്ട്​. സൗദി ഭരണാധികാരികളുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനുമായും ചർച്ച നടത്തിയേക്കും. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്​ ഔദ്യോഗിക പ്രഖ്യാപനം പുറത്ത്​ വന്നിട്ടില്ല.

റിയാദിൽ നടക്കുന്ന നിക്ഷേപ സംഗമത്തിലും നരേന്ദ്രമോദി പ​ങ്കെടുത്തേക്കും. നേരത്തെ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ സൗദി അറേബ്യയിലെത്തിയിരുന്നു. സൗദി അറേബ്യയിലെ ഭരണാധികാരികളുമായി ഡോവൽ കൂടിക്കാഴ്​ച നടത്തുകയും ചെയ്​തിരുന്നു.

ഈ മാസം അവസാനം നടക്കുന്ന മോദിയുടെ സന്ദർശനത്തിന്​ മുന്നോടിയായാണ്​ ഡോവൽ സൗദിയിലെത്തിയെതെന്നാണ്​ റിപ്പോർട്ട്​. 2016ലാണ്​ നരേന്ദ്ര മോദി അവസാനമായി സൗദി അറേബ്യയിൽ സന്ദർശനം നടത്തിയത്​.

Tags:    
News Summary - P.M Modi visit saudi arabia-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.