കൊൽക്കത്ത: വിശ്വഭാരതി സർവകലാശലയുടെ 49ാമത് ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒരേ വേദിയിൽ. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവകലാശാല സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയാണ് സർവകലാശാലയുെട ചാൻസലർ. എന്നാൽ 2008ൽ മൻമോഹൻ സിങ്ങിെൻറ കാലത്താണ് അവസാനമായി ചാൻസലർ ബിരുദദാന ചടങ്ങിന് എത്തിയത്.
ടാഗോറിെൻറ മണ്ണിൽ നിൽക്കാൻ സാധിച്ചതിലൂടെ താൻ അനുഗ്രഹീതനായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടാഗോൾ ആഗോള പൗരനായിരുന്നു. ലോകത്താകമാനമുള്ളവരുടെ വീടാകണം ശാന്തിനികേതൻ എന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യൻ വിദ്യാർഥികൾക്ക് വിശാല കാഴ്ചപ്പാടുണ്ടാകണമെന്നും ഇന്ത്യൻ സ്വത്വത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം ആഗ്രഹിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദിയുടെ വിമർശക കൂടിയായ മമത ബാനർജിക്കൊപ്പം വേദി പങ്കിട്ട് ചരിത്രം കുറിച്ചെങ്കിലും സർവകലാശാലയുടെ ഉന്നത ബഹുമതിയായ ‘ദേശിക്കോട്ടം’ മോദി വിതരണം ചെയ്തില്ല. പ്രധാനമന്ത്രിയുടെ തിരക്കുമൂലം അവാർഡ് വിതരണത്തിന് സാധിക്കിെല്ലന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിെൻറ പ്രതീകമായി ശാന്തിനികേതനിൽ ബംഗ്ലാദേശ് ഭവൻ പ്രധാനമന്ത്രിയും ശൈഖ് ഹസീനയും ചേർന്ന് ഉദ്ഘാടനം ചെയ്തു. അതിനു ശേഷം ഇരു പ്രധാനമന്ത്രിമാരും ചർച്ച നടത്തി. ജലവിനിയോഗം, വ്യാപാരം, റോഹിങ്ക്യൻ അഭയാർഥി വിഷയം എന്നിവ ചർച്ചയായി. ഉച്ച ഭക്ഷണശേഷം ബംഗ്ലാദേശ് ഭവനിൽ മോദിയും ഹസീനയും നടത്തിയ ചർച്ചയിൽ മമതയും പങ്കുചേർന്നു.
ഏതെങ്കിലും ഒരു മുഖ്യമന്ത്രി വിശ്വഭാരതിയിൽ ചാൻസലർക്കൊപ്പം വേദി പങ്കിട്ടതായി തനിക്കറിയിെല്ലന്ന് മമത പറഞ്ഞു. സർവകലാശാലയാണ് തന്നെ ക്ഷണിച്ചത്. ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് ബഹുമതിയാണെന്നും മമത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.