ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര ജർമ്മൻ ഏകാധിപതി ഹിറ്റ്ലറിന്റെ പാതയിലാണെന്ന് ഡൽഹി മുഖ് യമന്ത്രി അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യതയിലെത്തിയ സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ മോദിക്കെതിരായ ആക്രമണം കൂടുതൽ ശക്തമാക്കുകയാണ്. ഇതിനിടെയാണ് കെജ്രിവാളിൻറെ പ്രസ്താവനയും പുറത്ത് വന്നിരിക്കുന്നത്.
സാധാരണ ജനങ്ങളെ കൊലപ്പെടുത്താൻ ഹിറ്റ്ലർ ഉപയോഗിച്ച അതേ രീതികൾ തന്നെയാണ് മോദി ഉപയോഗിക്കുന്നതെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. അധികാരം നില നിർത്താൻ ഹിറ്റ്ലർ ഉപയോഗിച്ച തന്ത്രങ്ങൾ തന്നെയാണ് മോദിയും പയറ്റുന്നത്. എന്നാൽ, മോദി ഭക്തർക്ക് ഇക്കാര്യം മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
യു.പിയിലെ ഗുരുഗ്രാമിൽ മുസ്ലിം കുടുംബം മർദിക്കപ്പെട്ടതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഹോളി ദിനത്തിൽ തെരുവിൽ ക്രിക്കറ്റ് കളിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് യു.പിയിൽ മുസ്ലിം കുടുംബത്തിന് ക്രൂരമർദനം ഏൽക്കേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.