'ക്വാഡ്' നേതൃയോഗത്തില്‍ പങ്കെടുക്കാൻ ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ കുട്ടികളോട് ഹിന്ദിയിൽ സംസാരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ദ്വിദിന സന്ദര്‍ശനത്തിനായി എത്തിയ മോദിയെ തിങ്കളാഴ്ച ടോക്കിയോയിലെ ഹോട്ടലിൽ ഇന്ത്യൻ പ്രവാസികളും ജാപ്പനീസ് പൗരന്മാരും ചേർന്ന് സ്വീകരിച്ചു. ജാപ്പനീസ് കുട്ടികളോട് ഹിന്ദിയില്‍ സംസാരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഒരു കുട്ടി മോദിയോട് ഹിന്ദിയില്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. അത്ഭുതപ്പെട്ട മോദി ''അയ്യോ! നിങ്ങൾ എവിടെ നിന്നാണ് ഹിന്ദി പഠിച്ചത്? നിങ്ങൾ നന്നായി സംസാരിക്കുന്നുണ്ടല്ലോ'' എന്നാണ് കുട്ടിയോട് ചോദിച്ചത്. പ്രധാനമന്ത്രിയുമായി സംവദിച്ച കുട്ടികൾ അദ്ദേഹത്തിന്‍റെ ഓട്ടോഗ്രാഫ് ലഭിച്ചതിന്‍റെ ആവേശത്തിലായിരുന്നു. "ഭാരത് മാ കാ ഷേർ" (ഇന്ത്യയുടെ സിംഹം) എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടാണ് ഇന്ത്യൻ പ്രവാസികള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് 'ക്വാഡി'ന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി മോദി ജപ്പാനിലെത്തിയത്. യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന 'ക്വാഡി'ന്റെ നേതൃതലയോഗം തിങ്കളാഴ്ച ടോക്യോയില്‍ ആരംഭിക്കും. 23, 24 തീയതികളിലാണ് ഇന്ത്യ, യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ക്വാഡ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.