മോദിയുടെ വർഗീയ പ്രസംഗത്തിന്​ തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ക്ലീൻചിറ്റ്

​ന്യൂഡൽഹി: കേരളത്തിലെ വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്​ഥാനാർഥിയാക്കിയത്​ ഹിന്ദുക്കളെ അപമാനിക്കലാണെന്ന പ്രസംഗത ്തിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ തെര​െഞ്ഞടുപ്പ്​ കമീഷ​​െൻറ ക്ലീൻചിറ്റ്​. മഹാരാഷ്​ട്രയിലെ വാർധയിൽ മ ോദി നടത്തിയ ഇൗ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തി​​െൻറ ലംഘനമല്ലെന്ന്​ കമീഷൻ ചൊവ്വാഴ്​ച വ്യക്​തമാക്കി.

ഹിന്ദു ഭൂരിപക്ഷത്തിന്​ ആധിപത്യമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ ഭയമുള്ളതുകൊണ്ടാണ്​ കോൺഗ്രസ്​ നേതാക്കൾ ഹിന ്ദുക്കൾ ന്യൂനപക്ഷമായ സ്​ഥലത്ത്​ അഭയം തേടിപ്പോയത്​ എന്ന മോദിയുടെ പ്രസ്​താവന പെരുമാറ്റച്ചട്ടലംഘനമാകില്ലെന ്ന്​ കമീഷൻ വിശദീകരിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടപ്രകാരമോ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമോ മോദിയുടെ പ്രസംഗത്തിന്​ പ്രശ്​നമൊന്നുമില്ലെന്ന്​ കമീഷൻ വ്യക്​തമാക്കി. സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പുമുണ്ടാക്കുന്ന​ മോദിയുടെ പ്രസ്​താവനക്കെതിരെ കോൺഗ്രസ്​ സമർപ്പിച്ച പരാതി തള്ളിയാണ്​ തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ തീരുമാനം.

മോദിയുടെ പ്രസ്​താവനയുടെ ചുവടുപിടിച്ച്​ വയനാട്ടിലെ രാഹുലി​​െൻറ സ്​ഥാനാർഥിത്വ​െത്ത ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായും വർഗീയ പ്രചാരണത്തിന്​ ഉപയോഗിച്ചിരുന്നു. ഇന്ത്യയിലാണോ പാകിസ്​താനിലാണോ എന്നു പറയാൻ​ പറ്റാത്തിടത്താണ്​ രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്ന്​ അമിത്​ ഷാ പ്രസംഗിച്ചു. ഇതിനെതിരെ കോൺഗ്രസ്​ നൽകിയ പരാതിയിലും കമീഷൻ നടപടിയെടുത്തില്ല.

മോദിക്കും അമിത്​ ഷാക്കുമെതിരെ നൽകിയ പരാതികളിൽ നടപടിയെടുക്കാത്തതിനെതിരെ കോൺഗ്രസ്​ സമർപ്പിച്ച ഹരജി സുപ്രീംകോടതി വ്യാഴാഴ്​ചയിലേക്ക്​ നീട്ടിവെച്ചിരുന്നു. ചൊവ്വാഴ്​ച പരാതികളിൽ നടപടിയെടുക്കും എന്ന്​ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്​.

Tags:    
News Summary - PM Modi's 'Majority is Minority' Speech Not a Poll Code Violation- Election Commission- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.