ന്യൂയോർക്ക്: വാണിജ്യ, വ്യാപാര മേഖലയിൽ ഇന്ത്യയും അമേരിക്കയും പുതിയ പദ്ധതികൾ രൂപപ്പെടുത്ത ുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും നടത ്തിയ ഉഭയകക്ഷി ചർച്ചയിലാണ് വ്യാപാര കരാർ ഉടൻ പ്രാവർത്തികമാക്കാൻ തീരുമാനമായത്.
നിർണായക കൂടിക്കാഴ്ചയിൽ മോദിയെ ട്രംപ് പുകഴ്ത്തുകയും ചെയ്തു. നിരവധി പ്രശ്നങ്ങളുണ്ടായിരുന്ന ഇന്ത്യയെ ഒരു പിതാവിനെപ്പോലെ ഒരുമിപ്പിച്ച് നിർത്താൻ കഴിഞ്ഞ മോദി മികച്ച നേതാവാണെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള താൽപര്യം ട്രംപ് പ്രകടിപ്പിച്ചു. മോദിയും ഇംറാൻ ഖാനും മനസ്സുവെച്ചാൽ കശ്മീരിൽ സമാധാനം കൈവരിക്കാനാകുമെന്ന് ട്രംപ് പറഞ്ഞു.
ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ പരിപാടിക്ക് ശേഷം യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയപ്പോൾ ആണ് ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തിയത്.
ട്രംപ് ഇന്ത്യയുടെ അടുത്ത സുഹൃത്താണെന്ന് മോദി പറഞ്ഞു. ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുത്തതിന് ട്രംപിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.