ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ തുടർച്ചയായ പാർലമെൻറ് സ്തംഭപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 12ന് നിരാഹാരമിരിക്കും. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വിഷയത്തിൽ പ്രതിഷേധിച്ച് കർണാടകയിലെ ഹൂബ്ലിയിലും നിരാഹാരമിരിക്കുന്നുണ്ട്. രാജ്യത്തുടനീളം ബി.ജെ.പി എം.പിമാർ മോദിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരമിരിക്കുമെന്നാണ് റിപ്പോർട്ട്. രാജ്ഘട്ടിൽ കഴിഞ്ഞ ദിവസം കോൺഗ്രസിെൻറ സമരത്തിന് പിന്നാലെയാണ് ബി.ജെ.പിയും സമരത്തിനിറങ്ങുന്നത്.
അതേ സമയം, ദൈനംദിന പ്രവർത്തനങ്ങൾ മോദി ഒഴിവാക്കില്ലെന്നാണ് സൂചന. ഉദ്യോഗസ്ഥരമായുള്ള കൂടികാഴ്ചകളും, ഫയൽ നോക്കലുമെല്ലാം അദ്ദേഹം ഒാഫീസിലെത്തി നിർവഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാർലമെൻറ് സ്തംഭനത്തിൽ പ്രതിഷേധിച്ച് നിരാഹാരമിരിക്കാമെന്ന ആശയം മോദി തന്നെയാണ് മുന്നോട്ട് വെച്ചതെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹറാവു പറഞ്ഞു. തുടർച്ചയായുണ്ടാവുന്ന പാർലമെൻറ് സ്തംഭനത്തിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി എം.പിമാർ 23 ദിവസത്തെ ശമ്പളം ഉപക്ഷേിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെൻറ് സ്തംഭനത്തിൽ മോദിയെയും ബി.ജെ.പിയേയും കുറ്റപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. പാർലമെൻറിലെ പ്രതിഷേധം മൂലം ദലിതർക്കെതിരായ അതിക്രമങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിയാതിരുന്നതാണ് രാഹുലിനെ പ്രകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.