ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന് കാറപകടത്തിൽ പരിക്ക്. കാറിൽ ഒപ്പമുണ്ടായിരുന്ന ഒരു ബന്ധു കൊല്ലപ്പെട്ടപ്പോൾ സുരക്ഷ കമാൻഡോ അടക്കമുള്ളവർക്കും പരിക്കേറ്റു. രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ കട്ടുണ്ടയിൽ കോട്ട-ചിറ്റൂർ ഹൈവേയിൽ ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. യശോദയുടെ ബന്ധു ബസന്ത് ബായി മോദി (67) ആണ് മരണപ്പെട്ടത്.
ഇവർ സഞ്ചരിച്ച കാർ മുേമ്പ പോയ ട്രക്ക് പെെട്ടന്ന് ബ്രേക്കിട്ടപ്പോൾ പിന്നിലിടിച്ചാണ് അപകടം. ഏഴുപേർ വാഹനത്തിലുണ്ടായിരുന്നു. കാർ പൂർണ്ണമായും തകർന്നു. യശോദയുടെ പരിക്ക് ഗുരുതരമല്ല. ബസന്ത് ബായിയുടെ ഭാര്യ വിമല, കമാൻഡോ യതേന്ദ്ര, ബൻസി എന്ന അഞ്ച് വയസ്സുകാരി എന്നിവരെ ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു. അപകടകരമായി ഒാടിച്ച ട്രക്ക് ഡ്രൈവറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഡ്രൈവർ ഝാർഖണ്ഡിലെ ഹസാരിബാഗ് സ്വദേശി പൂരൻ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പാർലമെൻറിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചക്ക് മറുപടി പറഞ്ഞ മോദി ഇരുസഭകളിലും ഉണ്ടായിരുന്നുവെങ്കിലും അപകടത്തെക്കുറിച്ച് പ്രതികരിച്ചില്ല. ബി.ജെ.പി നേതാക്കളും മൗനം പാലിച്ചു. സഹോദരൻ അശോക് മോദിക്കൊപ്പം മെഹ്സാന ജില്ലയിലെ ഉഞ്ച ടൗണിൽ താമസിക്കുന്ന യശോദ ബെൻ കോട്ടയിൽ ഒരു പരിപാടിയിൽ പെങ്കടുക്കാൻ പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.