മണിപ്പൂർ വിഷയത്തിൽ മിണ്ടാട്ടമില്ല; എന്നാൽ റാലികളിൽ പ്രസംഗിക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രി -മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: രാജ്യം പിടിച്ചുകുലുക്കിയ ഒരു വിഷയത്തിൽ പാർലമെന്റിൽ പ്രതികരണം നടത്താതെ റാലികളിൽ പ്രസംഗിക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രിയെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. പാർലമെന്റിന്റെ ചരിത്രത്തിൽ ഇതിനേക്കാൾ ഇരുണ്ട ഒരു കാലഘട്ടം രാജ്യം കണ്ടിട്ടില്ല. മണിപ്പൂർ കഴിഞ്ഞ 85ദിവസമായി കത്തിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും മണിപ്പൂരിനോട് അനാസ്ഥ തുടരുന്ന കേന്ദ്രസർക്കാർ മനുഷ്യത്വത്തിനു മേൽ കളങ്കമേൽപിക്കുകയാണ്. ഇതെ കുറിച്ച് ജനങ്ങൾ ബോധവാൻമാരായിട്ടുണ്ടെന്നും ഇത്തരം രാഷ്ട്രീയത്തെ അവർ ചെറുത്തുതോൽപിക്കുമെന്നു ഖാർഗെ പറഞ്ഞു.

പാർലമെന്റിൽ സംസാരിക്കാതെ മോദി മറ്റിടങ്ങളിൽ പ്രസംഗിച്ചു നടക്കുകയാണ്. പ്രതിപക്ഷ പാർട്ടികളുടെ പേരെടുത്തു പറഞ്ഞതുകൊണ്ടൊന്നും മോദിസർക്കാരിന്റെ കൊള്ളരുതായ്മകൾ ഇല്ലാതാക്കാനാവില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. തന്നെ പാർലമെന്റിൽ സംസാരിക്കാൻ ബി.ജെ.പി അനുവദിച്ചി​ല്ലെന്ന കാര്യവും ഖാർഗെ എടുത്തുപറഞ്ഞു.

മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചതുകൊണ്ടൊന്നും മണിപ്പൂരിലെ സംഭവങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ബി.ജെ.പിക്ക് ഒളിച്ചോടാൻ സാധിക്കില്ല. കത്തുന്ന മണിപ്പൂർ നമ്മുടെ രാജ്യത്തെ കറുത്ത അധ്യായമാണ്. മണിപ്പൂർ വിഷയം പാർലമെന്റിൽ ഉന്നയിക്കുന്നതിൽനിന്ന് വിലക്കുകയും പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ച് പാർലമെന്റിലെത്തിയ ​പ്രതിപക്ഷ അംഗങ്ങളെ പരിഹസിക്കുകയും ചെയ്തതായും ഖാർഗെ കൂട്ടിച്ചേർത്തു.

Tags:    
News Summary - PM Not Speaking In Parliament, but busy talking in rallies says congress chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.