അഗസ്​റ്റ വെസ്​റ്റ്​ലാൻറ് ഇടനിലക്കാര​െൻറ രഹസ്യങ്ങൾക്കായി കാത്തിരിക്കൂ -മോദി

സുമർപുർ(രാജസ്​ഥാൻ): അഗസ്​റ്റ വെസ്​റ്റ്​ലാൻറ്​ ഹെലികോപ്​റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്​റ്റ്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ച പശ്​ചാത്തലത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി ന​േരന്ദ്ര മോദി.

വി.വി.​െഎ.പി ഹെലികോപ്​റ്റർ അഴിമതി നടന്നത്​ യു.പിഎ ഭരണകാലത്തായിരുന്നു. തങ്ങൾ ഭരണത്തിലേറിയപ്പോൾ ഇൗ അഴിമതിയെ കുറിച്ച്​ അന്വേഷണം നടത്തി.​ പ്രതികളിലൊരാളെ പിടികൂടി. അയാളെ ദുബൈയിൽ നിന്ന്​ ഇന്ത്യയിൽ എത്തിച്ച കാര്യം പത്രങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ടാവും. അയാൾ സംസാരിച്ചു തുടങ്ങിയാലേ എന്തെല്ലാം രഹസ്യങ്ങളാണ്​ പുറത്തു വരികയെന്ന്​​ അറിയാനാവൂ എന്നും മോദി പറഞ്ഞു. രാജസ്​ഥാനിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

യു.​പി.​എ ഭ​ര​ണ​കാ​ല​ത്ത് ഇ​റ്റ​ലി ആ​സ്ഥാ​ന​മാ​യ അ​ഗ​സ്​​റ്റ വെ​സ്​​റ്റ്​​ല​ൻ​ഡ് ക​മ്പ​നി​യി​ൽ​നി​ന്ന് 3600 കോ​ടി രൂ​പ മു​ട​ക്കി 12 ഹെ​ലി​കോ​പ്​​ട​റു​ക​ൾ വാ​ങ്ങി​യ​തി​ൽ മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും നേ​താ​ക്ക​ളും കോ​ഴ കൈ​പ്പ​റ്റി​യെ​ന്നാ​ണ്​ കേ​സ്.

എ.​കെ. ആ​ൻ​റ​ണി പ്ര​തി​രോ​ധ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ഴാ​ണ് വി​വാ​ദ​മു​യ​ർ​ന്ന​തും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തും. വെ​സ്​​റ്റ്​​ല​ൻ​ഡ് ക​മ്പ​നി​ക്കു​വേ​ണ്ടി ഇ​ന്ത്യ​ൻ നേ​താ​ക്ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ഇ​ട​നി​ല​ക്കാ​ര​നാ​യ​ത് ക്രി​സ്ത്യ​ൻ മി​ഷേ​ൽ ജെ​യിം​സ് ആ​ണെ​ന്ന് സി.​ബി.​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്​ മി​ഷേ​ൽ ദു​ബൈ​യി​ൽ അ​റ​സ്​​റ്റി​ലാ​യ​ത്.

രാ​ഷ്‌​ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി തു​ട​ങ്ങി​യ അ​തി​വി​ശി​ഷ്‌​ട വ്യ​ക്‌​തി​ക​ളു​ടെ യാ​ത്ര​ക്കാ​യി ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി​യാ​യ അ​ഗ​സ്‌​റ്റ വെ​സ്‌​റ്റ്‌​ല​ൻ​ഡി​ൽ​നി​ന്ന് 12 ഹെ​ലി​കോ​പ്‌​ട​റു​ക​ൾ വാ​ങ്ങാ​നു​ള്ള 3600 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ൽ 362 കോ​ടി​യു​ടെ കോ​ഴ ഇ​ട​പാ​ട്​ ന​ട​ന്നു​വെ​ന്നാ​ണ്​ കേ​സ്.

Tags:    
News Summary - PM Targets Congress, Says Wait For Agusta "Middleman" To Spill Secrets -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.