മുംബൈ: വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി) ബാങ്ക് മാനേജിങ് ഡയറക്ടര്‍, മലയാളിയായ ജോയ് തോമസിനെ കോടതി 17 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച മുംബൈ പൊലീസിെൻറ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്.
ജോയ് തോമസ് വായ്പ തട്ടിപ്പ് ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനുമുണ്ടെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ഇതംഗീകരിച്ചാണ് അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് എസ്.ജി ശൈഖ് ജോയ് തോമസ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ജോയ് തോമസിനെ കേസില്‍ ബലിയാടാക്കുകയാണെന്നാണ് അദ്ദേഹത്തിെൻറ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
ബാങ്കില്‍നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാതിരുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി ഹൗസിങ് ഡെവലപ്മെൻറ് ആന്‍ഡ് ഇന്ഫ്രാസ്ട്രെക്ചറിെൻറ ഡയറക്ടര്‍മാരായ രാകേഷ് വര്‍ധ്വാന്‍, മകന് സാരംഗ് വര്‍ധ്വാന്‍ എന്നിവരും ബുധനാഴ്ചവരെ പൊലീസ് കസ്റ്റഡിയിലാണ്. 4355 കോടി രൂപയുടെ തട്ടിപ്പാണ് ആരോപിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.