ദീപാവലി ആശംസകൾ നേർന്ന്​ പ്രധാനമന്ത്രി; പട്ടാളക്കാർക്കൊപ്പം ആഘോഷിക്കും

ന്യൂഡൽഹി: ഐശ്വര്യത്തി​െൻറയും സന്തോഷത്തി​െൻറയും ദീപാവലി ആംശസകൾ നേർന്ന്​ പ്രധാനമന്ത്രി ന​േരന്ദ്രമോദി. എല്ലാവർക്കും സമൃദ്ധിയും ​ആരോഗ്യവും നേരുന്നതായും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

'എല്ലാവർക്കും ദീപാവലി ആ​ശംസകൾ നേരുന്നു. ഐശ്വര്യത്തി​െൻറയും സന്തോഷത്തി​െൻറയും പ്രതീകമാക​ട്ടെ ഈ ആഘോഷം. എല്ലാവർക്കും സമൃദ്ധിയും ​ആരോഗ്യവും നേരുന്നു' -നരേന്ദ്രമോദി ട്വീറ്ററിൽ കുറിച്ചു.

വെള്ളിയാഴ്​ച മോദി റേഡിയോ പരിപാടിയായ 'മൻ കി ബാത്തി​'െല പ്രസംഗം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഈ ദീപാവലിയിൽ തെളിക്കുന്ന ദീപങ്ങൾ രാജ്യം കാക്കുന്ന ജവാൻമാർക്ക്​ നൽകുന്ന ആദരവി​െൻറ സൂചകമാക​ട്ടെ​െയന്ന്​ സൂചിപ്പിക്കുന്ന വിഡിയോയാണ്​ പങ്കുവെച്ചത്​.

രാജസ്​ഥാൻ ജയ്​സാൽമീറിലുള്ള പട്ടാള ക്യാമ്പിലാണ്​ പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുക. പ്രധാനമന്ത്രിയായി ചുമതലയേറ്റതുമുതൽ പട്ടാളക്കാർക്കൊപ്പമാണ്​ മോദിയുടെ ദീപാവലി ആഘോഷം. 

Tags:    
News Summary - PM Modi greets nation on Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.