ലിസ്റ്റിൽ പേരില്ല; ആദിത്യ താക്കറെയെ പിതാവ് ഉദ്ധവിന്‍റെ കാറിൽനിന്ന് പുറത്തിറക്കി എസ്.പി.ജി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കാറിൽനിന്ന് മകനും മന്ത്രിയുമായ ആദിത്യ താക്കറെയെ പുറത്തിറക്കി പ്രധാനമന്ത്രിയുടെ സുരക്ഷ ജീവനക്കാർ.

മുംബൈയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനുള്ള വി.ഐ.പികളുടെ പട്ടികയിൽ ആദിത്യയുടെ പേരില്ലായിരുന്നെന്നും അതിനാലാണ് ഇറങ്ങാൻ ആവശ്യപ്പെട്ടതെന്നും സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) അറിയിച്ചു.

സുരക്ഷ ഉദ്യോഗസ്ഥരുടെ നടപടി ഉദ്ധവിനെ അസ്വസ്ഥനാക്കി. ഉടൻ തന്നെ അദ്ദേഹം വിഷയത്തിൽ ഇടപെട്ടു. ആദിത്യ തന്‍റെ മകൻ മാത്രമല്ലെന്നും സംസ്ഥാനത്തെ മന്ത്രി കൂടിയാണെന്നും പ്രോട്ടോകോൾ പ്രകാരം അദ്ദേഹത്തിന് പ്രധാനമന്ത്രിയെ സ്വീകരിക്കാമെന്നും സുരക്ഷ ജീവനക്കാരെ അറിയിച്ചു.

തുടർന്നാണ് ആദിത്യ താക്കറെയെ അകത്തേക്ക് കടത്തിവിട്ടത്. വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെത്തിയത്.

Tags:    
News Summary - PM’s security asks Aaditya Thackeray to get off car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.