ന്യൂഡൽഹി: കോടികളുടെ പി.എൻ.ബി തട്ടിപ്പുകേസിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്നും കുറ്റാരോപിതനായ നീരവ് മോദിയെ തിരിച്ച് ഇന്ത്യയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കും. അഭിഭാഷകനായ വിനീത് ധണ്ഡയാണ് ഹരജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിക്ക് അടിയന്തര പ്രാധാന്യം നൽകിയത്.
പഞ്ചാബ് നാഷനൽ ബാങ്കിനു പുറമെ, റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ, ധന, നിയമ മന്ത്രാലയങ്ങൾ എന്നിവക്കെതിരെയാണ് വിനീതിെൻറ ഹരജി. വലിയ തുക വായ്പ നൽകുേമ്പാൾ പാലിക്കേണ്ട കാര്യങ്ങളിൽ ധനമന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക, രാജ്യത്തെ കിട്ടാക്കടം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യാൻ വിദഗ്ധ സമിതി രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിലുണ്ട്. അഭിഭാഷകനായ എം.എൽ. ശർമ സമർപ്പിച്ച മറ്റൊരു ഹരജിയിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുേമ്പാൾ അതിൽ റിട്ട. ജഡ്ജിമാർ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.