വാഷിങ്ടൺ: നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഫയർസ്റ്റാർ ഡയമണ്ട് കമ്പനിയിൽ നിന്ന് വായ്പത്തുക ഇൗടാക്കുന്നത് അമേരിക്കൻ േകാടതി താൽക്കാലികമായി തടഞ്ഞു.
നീരവ് മോദി കഴിഞ്ഞ തിങ്കളാഴ്ച നൽകിയ പാപ്പർ ഹരജി പരിഗണിച്ചാണ് ന്യൂയോർക്കിലെ തെക്കൻ ജില്ല കോടതിയുടെ ഉത്തരവ്.
ബാധ്യതക്കാരനിൽ നിന്ന് വായ്പ തിരിച്ചുപിടിക്കാനോ അയാളുടെ സ്വത്തുക്കൾ ഏറ്റെടുക്കാനോ പാടിെല്ലന്ന് രണ്ട് പേജുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. സ്റ്റേ നിലനിൽക്കുേമ്പാൾ ഹരജിക്കാരനെതിരെ കേസ് നടപടികളുമായി മുന്നോട്ടുപോകാൻ പാടില്ല. മെയിൽ, ഫോൺ മറ്റ് മാർഗങ്ങൾ വഴി കടക്കാരനോട് തുക തിരിച്ചടക്കണമെന്ന് ആവശ്യപ്പെടാൻ പാടില്ലെന്നും കോടതി അറിയിച്ചു.
ഉത്തരവ് ലംഘിച്ചാൽ പിഴയും അഭിഭാഷകഫീസും വായ്പ നൽകിയവരിൽ നിന്ന് ഇൗടാക്കുമെന്നും ഉത്തരവിൽ പറയുന്നു. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് ജാമ്യപത്രം തരപ്പെടുത്തി വിദേശബാങ്കുകളിൽ നിന്ന് 12,700 കോടി രൂപ വായ്പയെടുത്താണ് നീരവ് മോദി അമേരിക്കയിലേക്ക് മുങ്ങിയത്. ഇന്ത്യയിൽ മോദിക്കെതിരെ നിയമനടപടികൾ മുറുകുന്നതിനിടെയാണ് പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.