മുംബൈ: മഹാരാഷ്ട്രയിലെ തലോജ ജയിലിൽ അവശനിലയിൽ കഴിയുന്ന തെലുങ്ക് കവി വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റി. ബോംബെ ഹൈകോടതി ഉത്തരവിനെ തുടർന്ന് നാനാവതി ആശുപത്രിയിലേക്കാണ് മാറ്റിയത്.
പതിനഞ്ച് ദിവസത്തിനകം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണമെന്നും കോടതിയുടെ ഉത്തരവില്ലാതെ ഡിസ്ചാർജ് ചെയ്യരുതെന്നും നിർദേശമുണ്ട്. സർക്കാർ ചെലവിലായിരിക്കണം ചികിത്സ. ബന്ധുക്കൾക്ക് വരവരറാവുവിനെ ആശുപത്രിയിൽ സന്ദർശിക്കാനും ബോംബെ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഭീമ കൊറേഗാവ് കേസിൽ 2018 ആഗസ്റ്റിലാണ് വരവരറാവു അറസ്റ്റിലായത്.
80 വയസ്സായ വരവറാവുവിന്‍റെ ആരോഗ്യ സ്ഥിതി തീരെ മോശമാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ ഇന്ദിര ജയ്സിങ് കോടതിയെ അറിയിച്ചിരുന്നു. പൂർണമായും കിടപ്പിലായ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.