പാകിസ്താൻ കൈവശപ്പെടുത്തിയ ഭൂമി തിരികെ നൽകണം; ജമ്മുവിൽ പാക് അധീന കശ്മീരിൽ നിന്നുള്ള അഭയാർഥികളുടെ കരിദിനാചരണം

ജമ്മു: പാകിസ്താൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കശ്മീരിന്‍റെ ഭൂപ്രദേശങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജമ്മുവിൽ കരിദിനാചരണം. പാക് അധീന കശ്മീരിൽ നിന്ന് അഭയാർഥികളായി ജമ്മുവിൽ താമസിക്കുന്നവരാണ് കരിദിനം ആചരിച്ചത്.

1947 ഒക്ടോബർ 22ന് പാകിസ്താൻ സൈന്യത്തിന്‍റെ പിന്തുണയുള്ള കബാലി ഗോത്രവർഗക്കാർ ജമ്മു കശ്മീരിൽ ആക്രമണം നടത്തുകയും ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങൾ തേടി പലരും കുടിയേറിയത്. അന്ന് മുതൽ, ജമ്മുവിൽ സ്ഥിരതാമസമാക്കിയ പാക് അധീന കശ്മീരിൽ നിന്നുള്ള അഭയാർഥികൾ ഒക്ടോബർ 22 കറുത്ത ദിനമായി ആചരിക്കുകയും കൊല്ലപ്പെട്ടവരുടെ ഓർമകൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയും പാകിസ്താനും ഇരുരാജ്യങ്ങളായി വിഭജിച്ച് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് പാക് സൈന്യം ജമ്മു കശ്മീരിൽ ആക്രമണം നടത്തുന്നത്. സൈനികരെയും സൈനികരല്ലാത്തവരെ ആയുധങ്ങൾ നൽകിയുമാണ് കശ്മീരിലേക്ക് അയച്ചത്. 'ഓപറേഷൻ ഗുൽമാർഗ്' എന്ന പേരിൽ മേജർ ജനറൽ അക്ബർ ഖാന്‍റെ നേതൃത്വത്തിൽ 'റൈഡർമാർ' എന്ന വിളിക്കുന്ന സൈനികരാണ് ആക്രമണം നടത്തിയത്.

News Summary - PoK refugees demand to return land illegally occupied by Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.