വയോധികനെ ആശുപത്രിയിലെത്തിച്ചത് ഉന്തുവണ്ടിയിൽ; വാർത്തയാക്കിയ മാധ്യമപ്രവർത്തകർക്കെതിരെ കേസ്

ഭോപാൽ: വഞ്ചന, വിദ്വേഷം വളർത്തുക, ഐ.ടി ആക്ട് തുടങ്ങിയവ ചുമത്തി മധ്യപ്രദേശിൽ മൂന്ന് പ്രാദേശിക മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. രോഗിയായ വയോധികനെ കുടുംബത്തിന് ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിക്കേണ്ടി വന്നത് റിപ്പോർട്ട് ചെയ്തതിനാണ് കേസെടുത്തത്.

ഭിന്ദ് ജില്ലയിലെ ലഹാറിലാണ് സംഭവം. കുഞ്ച്ബിഹരി കൗരവ്, അനിൽ ശർമ, എൻ.കെ. ഭട്ടേലെ എന്നിവർക്കെതിരെയാണ് കേസ്. റിപ്പോർട്ട് തെറ്റും വസ്തുതാവിരുദ്ധവുമായിരുന്നെന്ന് എഫ്.ഐ.ആർ പറയുന്നു. ദാഭോ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ മെഡിക്കൽ ഓഫീസറാണ് മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകിയത്.

എന്നാൽ, റിപ്പോർട്ട് സത്യമാണെന്നും തങ്ങൾ അനുഭവിച്ച ദുരിതം യാഥാർത്ഥ്യമാണെന്നും വെളിപ്പെടുത്തി വാർത്തയിൽ പറയുന്ന കുടുംബം രംഗത്തെത്തി. അഞ്ച് കിലോമീറ്ററാണ് രോഗിയായ വയോധികനെ ഉന്തുവണ്ടിയിൽ കിടത്തി തള്ളേണ്ടി വന്നതെന്നും കുടുംബം പറയുന്നു.

വയോധികനെ ആദ്യം എത്തിച്ചത് സ്വകാര്യ ആശുപത്രിയിലേക്കാണെന്നും സർക്കാർ ആശുപത്രിയിലേക്കല്ലെന്നുമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ല കലക്ടർ രൂപീകരിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. കുടുംബം ആംബുലൻസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണ സമിതി ന്യായീകരിക്കുന്നു.

Tags:    
News Summary - Police Action On three Journalists In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.