ഝാർഖണ്ഡിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടി

റാഞ്ചി: ഝാർഖണ്ഡിൽ ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും വൻ ശേഖരം പിടികൂടി. പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധ ശേഖരം കണ്ടെത്തിയത്.

ലത്തേഹാറിലെ ബുർഹപഹാർമേഖലയിൽനിന്നാണ് ഇവ കണ്ടെടുത്തത്. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

നിരവധി ജവാന്മാർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത നമാവോവാദി ആക്രമണങ്ങൾ അടുത്തിടെ സംസ്ഥാനത്ത് ഉണ്ടായിരുന്നു. തുടർന്നാണ് സി.ആർ.പി.എപും പൊലീസും പരിശോധന കർശനമാക്കിയത്.  

Tags:    
News Summary - Police and CRPF recovered Arms and Ammunition in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.