മുംബൈ: മകനൊപ്പം നോട്ടുകെട്ട് കൊണ്ട് കളിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ കുപ്രസിദ്ധ ക്രിമിനൽ ജോണി എന്ന ഷംസ് സയ്യിദിന് പൊലീസ് നോട്ടീസ് അയച്ചു. പണത്തിെൻറ ഉറവിടം വ്യക്തമാക്കാനാണ് പൊലീസ് ആവശ്യപ്പെട്ടത്.
നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുള്ള ജോണി കൊലപാതക ശ്രമക്കേസിൽ ജാമ്യത്തിൽ കഴിയുകയാണ്. ഇയാൾ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോ വലിയ വാർത്തയായിരുന്നു.
വാർത്ത പ്രസിദ്ധീകരിച്ച'മിഡ്ഡേ'സംഭവം ക്രമസമാധാന ചുമതലയുള്ള ജോയിൻറ് കമീഷണർ വിശ്വാസ് പാട്ടീലിെൻറ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. പാട്ടീൽ കേസിനെ കുറിച്ച് അന്വേഷിക്കാൻ ദക്ഷിണമേഖല എ.സി.പി സത്യനാരായൺ ചൗധരിയോട് ചുമതലപ്പെടുത്തി.
താഹയെന്ന് വ്യക്തിയെ മേയ് ഏഴന് കത്തിക്കൊണ്ട് കുത്തി കൊണ്ട് ആക്രമിച്ച കേസിലായിരുന്നു ജോണി പിടിയിലായത്. കേസിൽ ജോണിക്കും മുന്ന് പേർക്കുമെതിെര ജെ.ജെ മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
'കേസ് രജിസ്റ്റർ ചെയ്ത സ്റ്റേഷൻ അധികൃതരോട് ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോയിൽ കാണിച്ച പണത്തിെൻറ ഉറവിടം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്' -പാട്ടീൽ പറഞ്ഞു. ജോണിയുടെ ജാമ്യം റദ്ദാക്കാനുള്ള ഹരജിയിൽ സെഷൻസ് കോടതി ജൂൺ ഒമ്പതിന് വാദം കേൾക്കും.
പിടിച്ചുപറി, മാലമോഷണം, ബൈക്ക് മോഷണം, കലാപശ്രമം, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഡോംഗ്രി സ്വദേശിയായ ജോണി. ഡിഗ്ഗി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സമീർ അലി സയ്യിദിെൻറ മകനാണ് ജോണി. ഇയാളും പ്രദേശത്തെ സ്ഥിരം കുറ്റവാളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.