കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഓഫീസിൽ വാറന്റില്ലാതെ പൊലീസ് അതിക്രമിച്ചു കയറിയ സംഭവത്തിൽ ഗവർണർ ജഗ്ദീപ് ധൻഖർ ചീഫ് സെക്രട്ടറിയോട് അടിയന്തര റിപ്പോർട്ട് തേടി.
വാറന്റില്ലാതെ നന്ദിഗ്രാമിലെ തന്റെ ഓഫീസിലേക്ക് പൊലീസ് അതിക്രമിച്ച് കയറിയെന്ന് സുവേന്ദു അധികാരി ഞായറാഴ്ച ആരോപിക്കുകയായിരുന്നു.തന്നോടുള്ള പൊലീസിന്റെ ഈ അനീതിയെ 'നഗ്നമായ ദുരുപയോഗം 'എന്ന് അദ്ദേഹം വിശേഷിപ്പിച്ചു .
മുൻകൂർ വിവരങ്ങളൊന്നും കൂടാതെ, ഒരു മജിസ്‌ട്രേറ്റും ഇല്ലാതെ മമത പൊലീസ് നന്ദിഗ്രാമിലെ എന്റെ ഔദ്യോഗിക നിയമനിർമ്മാണ ഓഫീസിലേക്കു ഇരച്ചുകയറി ,മമത സർക്കാരിന്റെ ഈ വിലാപകരവും നീചവുമായ നടപടി പൊലീസിന്റെ നഗ്നമായ ദുരുപയോഗമാണ്' സുവേന്ദു അധികാരി ട്വിറ്ററിൽ വീഡിയോ സഹിതം കുറിച്ചു.
പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഇത്തരമൊരു നടപടി ഉണ്ടായത് ആശങ്കാജനകമാണെന്ന് ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.