സെക്സ് റാക്കറ്റ് നടത്തിയ പതിനേഴുകാരി പിടിയിൽ; റെയ്ഡിൽ പൊലീസ് രക്ഷപ്പെടുത്തിയത് നാല് സ്ത്രീകളെ

മുംബൈ: മുംബൈയിലെ താനെയിൽ സെക്സ് റാക്കറ്റ് നടത്തിയ പതിനേഴുകാരി പിടിയിൽ. ലൈംഗിക തൊഴിലിന് നിർബന്ധിതരായ നാല് സ്ത്രീകളെയാണ് പൊലീസ് റെയ്ഡിലൂടെ രക്ഷപ്പെടുത്തിയത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന്‍റെ മനുഷ്യക്കടത്ത് വിഭാഗം നടത്തിയ റെയ്ഡിനിടെയായിരുന്നു സംഭവം. വാഷി പ്രദേശത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു പതിനേഴുകാരിയുടെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. കസ്റ്റമറെന്ന വ്യാജേന പൊലീസ് ഹോട്ടലിലെത്തുകയും പിന്നാലെ പ്രതികളെ പിടികൂടുകയുമായിരുന്നു. മാലഡ് സ്വദേശിനിയാണ് പിടിക്കപ്പെട്ട പെൺകുട്ടി. സ്ത്രീകളെ വിൽക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന്‍റെ ഒരു ചെറിയ വിഹിതം ഇവർക്ക് നൽകിയ ശേഷം ബാക്കി തുക സ്വന്തം വരുമാനമാക്കി മാറ്റുകയായിരുന്നു പതിനേഴുകാരിയുടെ രീതി.

ബിഹാർ, നേപ്പാൾ സ്വദേശികളായ ഇരുപത് വയസിനടുത്ത് പ്രായമുള്ള നാല് സ്ത്രീകളെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.

പ്രതിയിൽ നിന്ന് 84,030 രൂപയും, വാച്ചും, മൊബൈലും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

Tags:    
News Summary - police detained 17 year old sex racket owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.