ശ്രീനഗർ: കശ്മീരിൽ വ്യാഴാഴ്ച രാത്രി 10 മുതൽ ഇൻറർനെറ്റ് സേവനം നിർത്തിവെക്കാൻ സേവനദാതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാനി വാനിയുടെ മരണം നടന്ന് ഒരു വർഷം തികയുന്നതിെൻറ പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി പൊലീസ് രംഗത്തെത്തിയത്.
കശ്മീർ പൊലീസിലെ ഇൻസ്പെക്ടർ ജനറൽ മുനീർ അഹമദാണ് താഴ്വരയിലെ ഇൻറർനെറ്റ് സേവദാതാക്കളോട് സേവനം വിച്ഛേദിക്കാൻ ആവശ്യപ്പെട്ടത്. ഇൻറർനെറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെ നിരോധിക്കണമെന്ന് പൊലീസ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ജൂലൈ 8ാം തിയതിയാണ് ബുർഹാൻ വാനിയെ സൈന്യം വധിച്ചത്. ഇതിനെ തുടർന്ന് കശ്മീരിൽ ഉണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.