പൊലീസ് പരാതി സ്വീകരിക്കാതെ അപമാനിച്ച് ഇറക്കിവിട്ടു; കൂട്ടബലാത്സംഗത്തിനിരയായ ദലിത് യുവതി ജീവനൊടുക്കി

ഭോപാൽ: മധ്യപ്രദേശിൽ ദിവസങ്ങൾക്ക് മുമ്പ് കൂട്ടബലാത്സംഗത്തിനിരയായ ദലിത് യുവതി ജീവനൊടുക്കി. ബലാത്സംഗം പൊലീസിൽ അറിയിച്ചിട്ടും പരാതി സ്വീകരിക്കുകയോ കേസെടുക്കുകയോ ചെയ്തില്ലെന്നും മോശമായി പെരുമാറിയെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.

നർസിങ്പുർ ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് 32കാരിയായ ദലിത് യുവതി ക്രൂരതക്കിരയായത്. ഗോതിതോരിയ പൊലീസ് ഔട്ട്പോസ്റ്റിൽ രണ്ട് തവണ പരാതിയുമായെത്തിയ യുവതിയെയും ഭർത്താവിനെയും ഇവിടെ തടഞ്ഞുവെച്ചു. പിന്നീട് ചിച്​ലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല. 'ചിച്​ലി സ്റ്റേഷനിൽ പരാതി പറഞ്ഞ ഭാര്യയെ പൊലീസുകാർ അവഹേളിക്കുകയും എന്നെയും സഹോദരനെയും ലോക്കപ്പിലാക്കുകയും ചെയ്തു' -യുവതിയുടെ ഭർത്താവ് പറഞ്ഞു.

സംഭവം വിവാദമായതിനു ശേഷം പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ചിച്​ലി സ്റ്റേഷനിലെ എ.എസ്.ഐ മിശ്രിലാൽ കോഡ്പയെ സസ്പെൻഡ് ചെയ്തു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച സംഭവത്തിൽ എ.എസ്.ഐക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് ഡി.ജി.പി പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.